ആടുകളെ വളർത്തുന്നയാൾക്ക് കോവിഡ്: 47 ആടുകൾ ക്വാറന്റൈനിൽ

ആടുകളെ വളർത്തുന്നയാൾക്ക് കോവിഡ്: 47 ആടുകൾ ക്വാറന്റൈനിൽ
ആടുകളെ വളർത്തുന്നയാൾക്ക് കോവിഡ്: 47 ആടുകൾ ക്വാറന്റൈനിൽ

ബംഗളൂരു: കർണാടകയിൽ തുംകൂരു ജില്ലയിൽ ആടുകളെ വളർത്തുന്നയാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഇയാളുടെ 47 ആടുകളെ ക്വാറന്റൈനിലാക്കി. ബംഗളൂരുവിൽ നിന്ന് 127 കിലോമീറ്റർ അകലെയുള്ള ഗോഡികേരെ ഗ്രാമത്തിലാണ് ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതോടെ  ആടുകളെ നിരീക്ഷണത്തിലാക്കിയത്.

ഇയാൾ ഉൾപ്പെടെ രണ്ട് പേർക്കാണ് ഗ്രാമത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾ വളർത്തുന്ന നാല് ആടുകൾ കഴിഞ്ഞ ദിവസം ചത്തതോടെ ആയിരത്തോളം ഗ്രാമവാസികൾ ഭീതിയിലായിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച ജില്ലാ ആരോഗ്യ, വെറ്റിറിനറി ഉദ്യോഗസ്ഥർ ഗ്രാമത്തിലെത്തി ആടുകളുടെ സ്രവ സാംപിളുകൾ ശേഖരിക്കുകയും ചെയ്തു.

അതേസമയം ആടുകളെ കൂട്ടത്തോടെ കൊല്ലാനെത്തിയതാണെന്ന് കരുതി ആരോഗ്യ സംഘത്തിന് നേരെ ഗ്രാമവാസികൾ പ്രതിഷേധം ഉയർത്തി. തുടർന്ന് ആടുകളിൽ നിന്ന് രോഗ വ്യാപന സാധ്യതയുണ്ടെന്നും പരിശോധന ആവശ്യമാണെന്നും ഗ്രാമവാസികളെ  ബോധ്യപ്പെടുത്തിയ ശേഷമാണ് പരിശോധന നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com