സോറിയാസിസ് മരുന്ന് കോവിഡ് ചികിത്സയ്ക്ക് ഉപയോ​ഗിക്കാം; അനുമതി

സോറിയാസിസ് മരുന്ന് കോവിഡ് ചികിത്സയ്ക്ക് ഉപയോ​ഗിക്കാം; അനുമതി
സോറിയാസിസ് മരുന്ന് കോവിഡ് ചികിത്സയ്ക്ക് ഉപയോ​ഗിക്കാം; അനുമതി

ന്യൂഡൽഹി: സോറിയാസിസിന് നൽകുന്ന മരുന്ന് കോവിഡ് ചികിത്സയ്ക്ക് ഉപയോ​ഗിക്കാമെന്ന് ഡ്ര​ഗ്സ് കൺട്രോളർ ജനറൽ. അടിയന്തര ഘട്ടങ്ങളിൽ ഐറ്റൊലെസുമാബ് എന്ന മരുന്ന് ഉപയോഗിക്കാനാണ് ഡ്ര​ഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകിയത് . മനുഷ്യ ചർമ്മത്തിനു പുറത്ത് ഉണ്ടാകുന്ന സോറിയാസിസ് പോലുള്ള രോഗത്തിന് നൽകുന്ന മരുന്നാണ് ഐറ്റൊലെസുമാബ് പരിമിതമായ സാഹചര്യങ്ങളിൽ മാത്രം ഉപയോ​ഗിക്കാമെന്നാണ് നിർദ്ദേശം.

മനുഷ്യരിൽ തൊലിപ്പുറത്തുണ്ടാകുന്ന ഒരു അസുഖമാണ് സോറിയാസിസ്. പരിമിതമായ സാഹചര്യങ്ങളിൽ മാത്രമേ ഈ മരുന്ന് കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാവൂ. ശ്വാസകോശ സംബന്ധമായ മിതമായതും കഠിനമായതുമായ സാഹചര്യങ്ങളിൽ ഈ മരുന്ന് ഉപയോഗിക്കാമെന്ന് അധികൃതർ പിടിഐയോട് പറഞ്ഞു.

ഐറ്റൊലെസുമാബ് എന്ന മരുന്ന് ഇതിനോടകം തന്നെ ബിയോകോൺ അംഗീകരിച്ചു കഴിഞ്ഞു. കൊവിഡിന്റെ അപര്യാപ്തമായ മെഡിക്കൽ ആവശ്യങ്ങൾ കണക്കിലെടുത്ത് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഡോ. വിജി സോമാനി സോറിയാസിസിന് ചികിത്സിക്കുന്ന മരുന്ന് അംഗീകരിച്ചു.

രാജ്യത്ത് കോവിഡ് രോഗികളിൽ ക്ലിനിക്കൽ പരീക്ഷണത്തിന് വിധേയമാക്കിയതിനു ശേഷമാണ് മരുന്ന് അംഗീകരിച്ചത്. ക്ലിനിക്കൽ പരീക്ഷണം വിജയകരമായിരുന്നതായി ശ്വാസകോശ രോഗ വിദഗ്ധൻ, ഔഷധ ശാസ്ത്രജ്ഞൻ, എയിംസിലെ വിദഗ്ധർ എന്നിവരെല്ലാം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ കുറേ വർഷങ്ങളായി സോറിയാസിസ് ചികിത്സയ്ക്കായി ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്. മരുന്ന് ഉപയോഗിക്കുന്നതിന് മുമ്പ് കൊവിഡ് രോഗികളിൽ നിന്ന് രേഖാമൂലമുള്ള സമ്മതപത്രം വാങ്ങും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com