രാജ്യത്ത് കോവിഡ് പരിശോധനയുടെ എണ്ണം കൂട്ടും; ഒരു ദിവസം പത്ത് ലക്ഷം ടെസ്റ്റെന്ന് മന്ത്രി 

രാജ്യത്ത് കോവിഡ് പരിശോധനയുടെ എണ്ണം കൂട്ടും; ഒരു ദിവസം പത്ത് ലക്ഷം ടെസ്റ്റെന്ന് മന്ത്രി 
രാജ്യത്ത് കോവിഡ് പരിശോധനയുടെ എണ്ണം കൂട്ടും; ഒരു ദിവസം പത്ത് ലക്ഷം ടെസ്റ്റെന്ന് മന്ത്രി 

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഇതിന് പിന്നാലെ രാജ്യത്തുടനീളം കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാനൊരുങ്ങി കേന്ദ്ര സർക്കാർ. രാജ്യത്ത് നടത്തുന്ന കോവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം 10 ലക്ഷമായി വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ വ്യക്തമാക്കി. 

12 ആഴ്ചകൾക്കകം ടെസ്റ്റുകളുടെ എണ്ണം 10 ലക്ഷമായി വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ലെ രാജ്കുമാരി അമൃത് കൗർ ഒപിഡി ബ്ലോക്ക് ഉദ്ഘാടന ചെയ്ത് സംസാരിക്കവേയാണ് മന്ത്രി ഇക്കര്യം പറഞ്ഞത്. 

രാജ്യത്തെ ഒൻപത് ലക്ഷത്തിലധികം പേരെ ബാധിച്ച മഹാമാരിയെ ജയിക്കുന്നതിനുള്ള യാത്ര നമ്മൾ തുടങ്ങിക്കഴിഞ്ഞു. രാജ്യത്ത് കോവിഡ് ബാധിച്ചവരിൽ രണ്ട് ശതമാനം പേർ മാത്രമാണ് തീവ്ര പരിചരണ വിഭാഗത്തിൽ (ഐസിയു) ചികിത്സയിൽ കഴിയുന്നത്. കോവിഡ് പരിശോധാ ലാബുകളുടെ എണ്ണം 1234 ആയി വർധിപ്പിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ ഫലം കണ്ടു തുടങ്ങിയെന്നും ഹർഷ വർധൻ അവകാശപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com