ഭിക്ഷക്കാരി, സ്വന്തമായി നാല് ഫ്ലാറ്റുകള്‍; സ്വത്ത് മോഹിച്ച മരുമകള്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ടു തല്ലി, കഴുത്ത് ഞെരിച്ച് കൊന്നു

ഭിക്ഷക്കാരി, സ്വന്തമായി നാല് ഫ്ലാറ്റുകള്‍; സ്വത്ത് മോഹിച്ച മരുമകള്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ടു തല്ലി, കഴുത്ത് ഞെരിച്ച് കൊന്നു
ഭിക്ഷക്കാരി, സ്വന്തമായി നാല് ഫ്ലാറ്റുകള്‍; സ്വത്ത് മോഹിച്ച മരുമകള്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ടു തല്ലി, കഴുത്ത് ഞെരിച്ച് കൊന്നു

മുംബൈ: സ്വത്ത് തട്ടിയെടുക്കാനായി 32കാരിയായ യുവതി ഭര്‍ത്താവിന്റെ 70കാരിയായ അമ്മയെ കൊന്നു. 70കാരിയായ സഞ്ജന പാട്ടീലാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ദിനേഷ് പാട്ടീലിന്റെ ഭാര്യ അഞ്ജനയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ചെമ്പൂരിലാണ് കൊലപാതകം നടന്നത്. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- ജൈന ക്ഷേത്രത്തിന് സമീപത്ത് ഭിക്ഷാടനം നടത്തുന്ന സ്ത്രീയാണ് സഞ്ജന. ഇവര്‍ ഭിക്ഷയെടുക്കുന്നവരാണെങ്കിലും സ്വന്തമായി നാല് ഫ്ലാറ്റുകളാണ് ഇവര്‍ക്ക് മുംബൈയിലുള്ളത്. ഇതിന്റെ വാടകയും അവര്‍ക്ക് ലഭിക്കുന്നു. ചെമ്പൂരിലും വാര്‍ളിയിലുമാണ് ഫഌറ്റുകള്‍. മൂന്നെണ്ണം വാടകയ്ക്ക് കൊടുത്തപ്പോള്‍ ഒരെണ്ണത്തിലാണ് സഞ്ജനയും ദിനേഷും അഞ്ജനയും താമസിച്ചത്. 

ദിനേഷ് സഞ്ജനയുടെ വളര്‍ത്തു മകനാണ്. സഞ്ജനയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചു. ഭര്‍ത്താവിന്റെ സഹോദരന്റെ മകനാണ് ദിനേഷ്. 

ശരീരത്തില്‍ നിറയെ ഗുരുതര പരിക്കുമായി സഞ്ജനയെ അറസ്റ്റിലായ യുവതിയാണ് ആശുപത്രിയിലെത്തിക്കുന്നത്. ബന്ധുക്കള്‍ കാര്യം തിരക്കിയപ്പോള്‍ ബാത്ത്‌റൂമില്‍ കയറി കാല്‍തെന്നി വീണതാണെന്നായിരുന്നു അഞ്ജനയുടെ മറുപടി. 

സഞ്ജനയുടെ ശരീരത്തില്‍ 14 മുറികളുള്ളതായി പരിശോധനയില്‍ മനസിലായി. കഴുത്തിന് മുറിവേറ്റ നിലയിലായിരുന്നു ശരീരം. ഇതോടെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പൊലീസില്‍ വിവരം അറിയിച്ചു. പിന്നാലെ പൊലീസെത്തി അഞ്ജനയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 

പണത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ നിരന്തരം തര്‍ക്കങ്ങളുണ്ടാകാറുണ്ട്. നാല് ഫഌറ്റുകളും തന്റെ പേരില്‍ എഴുതി തരണമെന്ന് കഴിഞ്ഞ ദിവസം അഞ്ജന അമ്മായിയമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചത്. 

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. തര്‍ക്കത്തിനിടെ അഞ്ജന അമ്മായിയമ്മയെ ക്രിക്കറ്റ് ബാറ്റ് കൊണ്ടു പൊതിരെ തല്ലി. പിന്നീട് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു. മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ചാണ് യുവതി അവരെ കൊല്ലാന്‍ ശ്രമിച്ചത്. 

സ്വത്ത് തട്ടിയെടുക്കുന്നതിനായാണ് കൊന്നതെന്ന് യുവതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com