ടൂറിസം മന്ത്രിക്ക് കോവിഡ് ; ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി അടക്കം മന്ത്രിസഭ ഒന്നടങ്കം ക്വാറന്റീനിൽ

മന്ത്രി സത്പാല്‍ മഹാരാജിനും കുടുംബാംഗങ്ങള്‍ക്കും കഴിഞ്ഞ ദിവസമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്
ടൂറിസം മന്ത്രിക്ക് കോവിഡ് ; ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി അടക്കം മന്ത്രിസഭ ഒന്നടങ്കം ക്വാറന്റീനിൽ

ഡെറാഡൂൺ : ഉത്തരാഖണ്ഡ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ, മുഖ്യമന്ത്രിയും മന്ത്രിമാരും ക്വാറന്റീനിൽ പ്രവേശിച്ചു. സംസ്ഥാന ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിനും കുടുംബാംഗങ്ങള്‍ക്കും കഴിഞ്ഞ ദിവസമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

മെയ് 29ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ മന്ത്രി സത്പാൽ മഹാരാജ് പങ്കെടുത്തിരുന്നു. ഇതേത്തുടർന്നാണ്  മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തും മറ്റു മന്ത്രിമാരും ക്വാറന്റീനില്‍ പ്രവേശിച്ചത്.   മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സ്വമേധയാ ഹോം ക്വാറന്റീനില്‍ പ്രവേശിക്കുകയായിരുന്നു. ഹോം ക്വാറന്റീലാണെങ്കിലും മന്ത്രിമാര്‍ അവരുടെ ജോലികള്‍ ചെയ്യുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

മന്ത്രി സത്പാല്‍ മഹാരാജിനും അഞ്ച് കുടുംബാംഗങ്ങള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. എയിംസില്‍ ചികിത്സയിലാണിവര്‍. സത്പാല്‍ മഹാരാജിന്റെ ഭാര്യക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. മന്ത്രിസഭാ യോഗത്തില്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് അടക്കമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്തതിനാല്‍ അപകടസാധ്യത കുറവാണെന്നും സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com