കേരളം, തമിഴ്‌നാട്, ഗോവ; മൂന്നിടങ്ങളില്‍ ഒഴികെ മോദിയുടെ ജനപ്രീതിയില്‍ വന്‍ വര്‍ധന

കേരളം, തമിഴ്‌നാട്, ഗോവ; മൂന്നിടങ്ങളില്‍ ഒഴികെ മോദിയുടെ ജനപ്രീതിയില്‍ വന്‍ വര്‍ധന
കേരളം, തമിഴ്‌നാട്, ഗോവ; മൂന്നിടങ്ങളില്‍ ഒഴികെ മോദിയുടെ ജനപ്രീതിയില്‍ വന്‍ വര്‍ധന

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് രാജ്യത്തെ മൂന്നു സംസ്ഥാനങ്ങളില്‍ ഒഴികെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ വര്‍ധനയെന്ന് സര്‍വേ ഫലം. കേരളം, തമിഴ്‌നാട്, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് മോദി ജനപ്രീതിയില്‍ പിന്നിലെന്ന് ഐഎഎന്‍എസ്-സീ വോട്ടര്‍ സര്‍വേ പറയുന്നു.

ഹിമാചല്‍ പ്രദേശിലാണ് മോദിക്ക് ഏറ്റവുമധികം ജനപ്രീതി. ഇവിടെ ജനങ്ങളില്‍ 95.1 ശതമാനവും മോദി പ്രധാനമന്ത്രിയായി തുടരണമെന്ന് ആഗ്രഹിക്കുന്നു. ഉത്തര്‍പ്രദേശില്‍ 64.06 ശതമാനവും ബിഹാറില്‍ 67.01 ശതമാനവും മോദിയെ അനുകൂലിക്കുന്നവരാണ്. കുടിയേറ്റത്തൊഴിലാളികളുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ വിമര്‍ശനം ഏറ്റുവാങ്ങിയെങ്കിലും കൂടുതല്‍ കുടിയേറ്റത്തൊഴിലാളികളുടെ ഈ സംസ്ഥാനങ്ങളിലെ മോദിയുടെ ജനപിന്തുണയില്‍ കുറവൊന്നും വന്നിട്ടില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. യുപിയില്‍ 23.95 ശതമാനവും ബിഹാറില്‍ 27.49 ശതമാനവുമാണ് രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി.

തമിഴ്‌നാട്ടിലാണ് മോദി രാഹുലിനെ അപേക്ഷിച്ച് ജനപ്രീതിയില്‍ പിന്നില്‍. മോദിയേക്കാള്‍ അഞ്ചു ശതമാനം മുന്നിലാണ് ഇവിടെ രാഹുല്‍. കേരളത്തില്‍ മോദിയേക്കാള്‍ ഒരു ശതമാനം മാത്രമാണ് രാഹുലിന്റെ അധിക ജനപിന്തുണ. കേരളത്തില്‍നിന്നുള്ള ലോക്‌സഭാഗം ആയിട്ടും മോദിയെ ഏറെ പിന്നിലാക്കാന്‍, സര്‍വേ പ്രകാരം രാഹുലിന് ആയിട്ടില്ല. അതേസമയം ബിജെപി ഭരിക്കുന്ന ഗോവയില്‍ അന്‍പതു ശതമാനത്തിലേറെയാണ് രാഹുലിന്റെ ജനപ്രീതി. ഇവിടെ മോദിയേക്കാള്‍ 11 ശതമാനം മുന്നിലാണ് രാഹുല്‍.

കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഢില്‍ 89.09 ശതമാനവും മോദിയെ പ്രധാനമന്ത്രി പദത്തില്‍ ആഗ്രഹിക്കുന്നവരാണ്. രാഹുലിന് ഇവിടെ 4.55 ശതമാനം റേറ്റിങ് മാത്രമേയുള്ളൂ. പതിനാറു സംസ്ഥാനങ്ങളിലാണ് രാഹുലിന്റെ ജനപ്രീതി ഇരുപതു ശമതാനത്തിനു മുകളില്‍ എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com