കോവിഡ് ഇല്ലാത്ത കുഞ്ഞിനെ കോവിഡ് ഇല്ലാത്ത അമ്മയ്ക്ക്, രോഗക്കാലത്ത് ഒരു വച്ചുമാറല്‍; അസാധാരണം

കോവിഡില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് കുട്ടികളെ പരസ്പരം കൈമാറി അമ്മമാര്‍
കോവിഡ് ഇല്ലാത്ത കുഞ്ഞിനെ കോവിഡ് ഇല്ലാത്ത അമ്മയ്ക്ക്, രോഗക്കാലത്ത് ഒരു വച്ചുമാറല്‍; അസാധാരണം

ഗാങ്‌ടോക്ക്: കോവിഡില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് കുട്ടികളെ പരസ്പരം കൈമാറി അമ്മമാര്‍. അമ്മമാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അവരുടെ ആറു വയസുളള കുട്ടിക്ക് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. മറ്റൊരു സ്ത്രീയുടെ സ്ഥിതി വ്യത്യസ്തമാണ്. 27 മാസം പ്രായമുളള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ അമ്മയുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഈ പശ്ചാത്തലത്തില്‍ കോവിഡില്‍ നിന്നുളള സംരക്ഷണം മുന്നില്‍ കണ്ടാണ് അമ്മമാര്‍ കുട്ടികളെ പരസ്പരം കൈമാറിയത്. കോവിഡ് ഇല്ലാത്ത കുഞ്ഞിനെ കോവിഡ് ഇല്ലാത്ത അമ്മയ്ക്കും കോവിഡ് ഉളള കുഞ്ഞിനെ കോവിഡ് സ്ഥിരീകരിച്ച അമ്മയ്ക്കുമാണ് പരസ്പരം കൈമാറിയത്.

സിക്കിമിലാണ് സംഭവം. എസ്ടിഎന്‍എം ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇതിന് നേതൃത്വം നല്‍കിയത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് രോഗിയാണ് 27 മാസം പ്രായമുളള കുഞ്ഞ്. കുഞ്ഞിനെ കോവിഡ് സ്ഥിരീകരിച്ച മറ്റൊരു അമ്മയെ ഏല്‍പ്പിക്കുകയായിരുന്നു. കുട്ടികളുടെ സംരക്ഷണത്തിനായി താത്കാലികമായാണ് ക്രമീകരണം. ഈ അമ്മയുടെ ആറു വയസ് പ്രായമുളള കുട്ടിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.

അതേസമയം 27 മാസം പ്രായമുളള കുഞ്ഞിന്റെ അമ്മയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. ആറു വയസുളള കുട്ടിയുടെ അമ്മ ഉള്‍പ്പെടെ എല്ലാ കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തില്‍ ആറു വയസുളള കുട്ടിയുടെ സംരക്ഷണ ചുമതല താത്കാലികമായി 27 മാസം പ്രായമുളള കുഞ്ഞിന്റെ അമ്മയെ ഏല്‍പ്പിക്കുകയായിരുന്നു. 27 മാസം പ്രായമുളള കുഞ്ഞ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്. ഇവിടെയാണ് കോവിഡ് സ്ഥിരീകരിച്ച സ്ത്രീയും ചികിത്സയില്‍ കഴിയുന്നത്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായ ആറു വയസുളള കുഞ്ഞും സ്ത്രീയും ഗാങ്‌ടോക്കിലെ ക്വാറന്റൈന്‍ സെന്ററിലാണ് കഴിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com