മാസ്‌കുമില്ല, സാമൂഹിക അകലവുമില്ല ; നവവരന് 2100 രൂപ പിഴ

നവവരന്‍ ധര്‍മേന്ദ്ര നിരാലെക്ക് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് 2,100 രൂപ പിഴ ചുമത്തി
മാസ്‌കുമില്ല, സാമൂഹിക അകലവുമില്ല ; നവവരന് 2100 രൂപ പിഴ

ഇന്‍ഡോര്‍: കോവിഡ് വ്യാപനം രൂക്ഷമായ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മാസ്‌ക് ധരിക്കാത്തതിനും സാമൂഹ്യ അകലം പാലിക്കാത്തതിനും വരന് വന്‍ പിഴ ചുമത്തി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍. വിവാഹത്തിനായി ഒരു വാഹനത്തില്‍ 12 പേരുമായി പോയ വരനും സംഘവുമാണ് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥസംഘത്തിന് മുന്നില്‍പ്പെട്ടത്.

തുടര്‍ന്ന് നവവരന്‍ ധര്‍മേന്ദ്ര നിരാലെക്ക് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് 2,100 രൂപ പിഴ ചുമത്തി.  സാമൂഹ്യ  അകലം പാലിക്കാത്തതിന് 1,100 രൂപയും മാസ്‌ക് ധരിക്കാത്തതിന് 1,000 രൂപയുമാണ് പിഴയിട്ടത്.

കോവിഡ് നിയന്ത്രണം ലംഘിച്ച് 12 പേരാണ് ഒരു വാഹനത്തില്‍ ഉണ്ടായിരുന്നതെന്നും, നവവരന്‍ അടക്കം ആര്‍ക്കും മാസ്‌ക് ഉണ്ടായിരുന്നില്ലെന്നും ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ വിവേക് ഗാന്‍ഗ്രേഡ് പറഞ്ഞു.

മധ്യപ്രദേശില്‍ കോവിഡ് ഏറ്റവും രൂക്ഷമായ മേഖലയാണ് ഇന്‍ഡോര്‍. ഇവിടെ വിവാഹ ചടങ്ങില്‍ 12 പേര്‍ പങ്കെടുക്കുന്നത് പോലും വിലക്കിയിരിക്കുകയാണ്. കൂടാതെ വാഹനത്തില്‍ സാമൂഹിക അകലം പോലുമില്ലാതെ 12 പേര്‍ തിങ്ങിനിറഞ്ഞാണ് യാത്ര ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com