157 രാജ്യങ്ങളില്‍ കൊറാണ: മരണം 6500 കവിഞ്ഞു; ഇറ്റലിയില്‍ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 368 പേര്‍; ഇന്ത്യയില്‍ രോഗബാധിതര്‍ 115 

1,62,933 പേര്‍ക്കാണ് ലോകത്താകമാനം ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്
157 രാജ്യങ്ങളില്‍ കൊറാണ: മരണം 6500 കവിഞ്ഞു; ഇറ്റലിയില്‍ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 368 പേര്‍; ഇന്ത്യയില്‍ രോഗബാധിതര്‍ 115 

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 115 ആയി ഉയര്‍ന്നു. കൂടുതല്‍ പേര്‍ മഹാരാഷ്ട്രയിലാണ്. രാജ്യത്ത് ഇതുവരെ 13 പേര്‍ രോഗമോചിതരായെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തില്‍ രണ്ടുവിദേശികള്‍ ഉള്‍പ്പടെ 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

കൊറോണ ബാധമൂലം ലോകത്തെമ്പാടും മരിച്ചവരുടെ എണ്ണം 6500 കടന്നു. ഇറ്റലിയില്‍ 24മണിക്കൂറിനുള്ളില്‍ മരിച്ചത് 368 പേരാണ്. ആകെ മരണസംഖ്യ 1809ആയി.യൂറോപ്പിലാകെ മരണം 2000 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

1,62,933 പേര്‍ക്കാണ് ലോകത്താകമാനം ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 80,000 ത്തിലേറെ പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ചൈനയില്‍ മാത്രം 3,199 പേര്‍ കൊറോണ ബാധിച്ച് മരിച്ചു.  ഇന്ത്യയില്‍ കൊറോണ ബാധിച്ച് കര്‍ണാടകയിലും ഡല്‍ഹിയിലും ഓരോരുത്തര്‍ വീതം മരിച്ചു.

157ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിക്കുന്നതിനാലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,944 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 10,655 പേര്‍ വീടുകളിലും, 289 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 2147 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 1514 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. 5,000 ത്തിലേറെ വിദേശികള്‍ ഇപ്പോള്‍ കേരളത്തില്‍ ഉണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com