രാജ്യത്ത് ഏറ്റവും കോവിഡ് ബാധിതരുള്ള 10 നഗരങ്ങള്‍ ഇവയാണ്

രാജ്യത്ത് ഏറ്റവും കോവിഡ് ബാധിതരുള്ള 10 നഗരങ്ങള്‍ ഇവയാണ്

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 56,342 ആയി. 24 മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത് 3,390 പേര്‍ക്കാണ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 56,342 ആയി. 3,390 പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്തിനിടെ മരിച്ചത് 103 പേര്‍. ഇന്ത്യയില്‍ ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത് 1,886 പേരാണ്. പത്ത് നഗരങ്ങളിലാണ് രാജ്യത്തെ കോവിഡ് ബാധിതരില്‍ ഏറെയും.

മുംബൈയാണ് രാജ്യത്ത് കോവിഡ് ബാധിതര്‍ ഏറ്റവും കൂടുതലുള്ള നഗരം. 11,394 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാമത് തലസ്്ഥാന നഗരമായ ഡല്‍ഹിയാണ്. അവിടെ ഇതുവരെ കോവിഡ് ബാധിച്ചത് 5980 പേര്‍ക്കാണ്. മൂന്നാമത് ഗുജറാത്തിലെ അഹമ്മദാബാദാണ്. അവിടെ 4,991 കോവിഡ് ബാധിതരാണ് ഉള്ളത്.

ചെന്നൈയാണ് നാലാമത്. ചെന്നൈയില്‍ 2,647 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. അഞ്ചാമതും അറാമതും മഹാരാഷ്ട്രയിലെ പൂനെയും താനെയുമാണ്. പൂനെയില്‍ 2129 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. താനെയില്‍ 1,889 കോവിഡ് ബാധിതരാണുള്ളത്. ഏഴാമത് മധ്യപ്രദേശിലെ ഇന്‍ഡോറാണ്. ഇന്‍ഡോറില്‍ മാത്രം ഇതുവരെ 1699 കേസുകളാണ് ഉള്ളത്്.

ഏട്ടാമത് രാജസ്ഥാനിലെ ജയ്പൂരാണ്. ജയ്പൂരില്‍ 1137 പേര്‍ക്കാണ് കോവിഡ്. ഒന്‍പതാമത് ജോധ്പൂരും പത്താമത് സൂറത്തുമാണ്. ജോധ്പൂരില്‍ 851 കേസുകളും സൂറത്തില്‍ 799 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com