പിപിഇ കിറ്റുകളുടെ മറവിൽ വൻ തോതിൽ മയക്കുമരുന്ന് കടത്ത്; മുന്നറിയിപ്പുമായി സിബിഐ

പിപിഇ കിറ്റുകളുടെ മറവിൽ വൻ തോതിൽ മയക്കുമരുന്ന് കടത്ത്; മുന്നറിയിപ്പുമായി സിബിഐ
പിപിഇ കിറ്റുകളുടെ മറവിൽ വൻ തോതിൽ മയക്കുമരുന്ന് കടത്ത്; മുന്നറിയിപ്പുമായി സിബിഐ

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം മയക്കുമരുന്ന് മാഫിയകൾ മുതലെടുക്കുമെന്ന മുന്നറിയിപ്പുമായി സിബിഐ. കള്ളക്കടത്തിനായി മാഫിയകൾ ഈ സമയം ഉപയോ​ഗപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് സിബിഐ പറയുന്നത്.

പിപിഇ കിറ്റുകളുടെ മറവിൽ വൻ തോതിൽ മയക്കുമരുന്ന് കടത്താൻ സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങളിലെ പൊലീസിനും കേന്ദ്ര ഏജൻസികൾക്കും സിബിഐ നൽകിയ ജാഗ്രത നിർദേശത്തിൽ വ്യക്തമാക്കുന്നു. വാർത്താ ഏജൻസി പിടിഐയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

പിപിഇ കിറ്റുകളുടെ ചരക്ക് നീക്കത്തിനൊപ്പം മയക്കുമരുന്നുകളും കടത്താൻ സാധ്യതയുണ്ടെന്ന് ഇന്റർപോൾ സിബിഐയ്ക്ക് വിവരം കൈമാറിയിരുന്നു. ലോകത്തിലെ വിവിധ മയക്കുമരുന്ന് കടത്തുകാർ നിലവിലെ സാഹചര്യം മയക്കുമരുന്ന് കള്ളക്കടത്തിനായി മുതലെടുക്കുന്നുണ്ടെന്നും ഇന്റർപോൾ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഐ വിവിധ കേന്ദ്ര ഏജൻസികൾക്കും സംസ്ഥാനങ്ങളിലെ പോലീസിനും ജാഗ്രതാ നിർദേശം നൽകിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com