ബം​ഗാളിൽ ലോക്ക്ഡൗൺ നീട്ടും; കോവിഡിനെ നേരിടാൻ മൂന്ന് മാസത്തെ നിയന്ത്രണ നടപടികൾ വേണം; മമതാ ബാനർജി

ബം​ഗാളിൽ ലോക്ക്ഡൗൺ നീട്ടും; കോവിഡിനെ നേരിടാൻ മൂന്ന് മാസത്തെ നിയന്ത്രണ നടപടികൾ വേണം; മമതാ ബാനർജി
ബം​ഗാളിൽ ലോക്ക്ഡൗൺ നീട്ടും; കോവിഡിനെ നേരിടാൻ മൂന്ന് മാസത്തെ നിയന്ത്രണ നടപടികൾ വേണം; മമതാ ബാനർജി

കൊൽക്കത്ത: മെയ് 17നു ശേഷവും പശ്ചിമ ബം​ഗാളിൽ ലോക്ക്ഡൗൺ തുടരും. മുഖ്യമന്ത്രി മമതാ ബാനർജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തെ നേരിടാൻ മൂന്ന് മാസത്തെ ശക്തമായ നിയന്ത്രണ നടപടികൾ ആവശ്യമാണ്. കോവിഡ് പ്രതിരോധവും ജനങ്ങളുടെ സംരക്ഷണവും തമ്മിൽ ബാലൻസ് വേണമെന്നും മമത പറഞ്ഞു. പ്രധാനമന്ത്രിയുമായി സംസ്ഥാന മുഖ്യമന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മമത ലോക്ക്ഡൗൺ നീട്ടുന്ന കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്തെ റെഡ് സോണുകളെ വീണ്ടും എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിക്കും. റെഡ് സോൺ എ യിൽ യാതൊരു വിധത്തിലുള്ള ഇളവുകളും ഉണ്ടായിരിക്കില്ല, ബി, സി എന്നിവിടങ്ങളിൽ നേരിയ ഇളവുകൾ നൽകും. ഈ മേഖലകളെ തരംതിരിക്കുന്നതും ഏതൊക്കെ സ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാമെന്ന് തീരുമാനിക്കുന്നതിനമുള്ള ഉത്തരവാദിത്വം ജില്ലാ മജിസ്‌ട്രേറ്റുകളും പൊലീസിനും ഉദ്യോഗസ്ഥർക്കുമാണെന്നും മമത വ്യക്തമാക്കി.

ഗ്രീൻ സോണുകളിൽ ബസുകൾക്ക് നിലവിൽ അനുമതി നൽകിയിട്ടുണ്ട്. ജ്വല്ലറി, ഇലക്ട്രിക്കൽ ഗുഡ്‌സ്, പെയിന്റ് സ്റ്റോർ, ബേക്കറികൾ, ടേക്ക് ഏവേ സർവീസ് എന്നിവയ്ക്ക് ഗ്രീൻ സോണുകളിൽ ഉച്ചയ്ക്ക് 12 മുതൽ ആറ് മണി വരെ തുറന്നു പ്രവർത്തിക്കാം. ഹോട്ടലുകൾക്ക് അനുമതിയില്ല, വ്യവസായ സ്ഥാപനങ്ങൾക്ക് 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാനുള്ള അനുമതി നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com