ന്യൂഡല്‍ഹി։ ലോക്ക്ഡൗണ്‍ കാരണം മാറ്റിവച്ച സിബിഎസ്ഇ പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി. മാറ്റിവച്ച 10, 12 ക്ലാസ് പരീക്ഷകളുടെ പുതുക്കിയ തീയതികളുടെ പ്രഖ്യാപനമാണ് 18ാം തീയതിയിലേക്ക് മാറ്റിയത്. പുതുക്കിയ തീയതികൾ ഇന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ.
10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ തീയതികൾ പുറത്തു വിടുന്നത് സംബന്ധിച്ച് ചില സാങ്കേതിക വിഷയങ്ങളുണ്ടായതായി മാനവ വിഭവശേഷി വികസന മന്ത്രി രമേഷ് പൊഖ്രിയൽ വ്യക്തമാക്കി. പുതുക്കിയ തീയതി തിങ്കളാഴ്ചയോടെ (18-05-2020) പുറത്തിറങ്ങും. അസൗകര്യങ്ങളിൽ ഖേദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ