രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു; തുടര്‍ച്ചയായ ആറാംദിനവും 6000 ലേറെ രോഗികള്‍,  മരണം 4337  

രാജ്യത്ത് 1,51,767 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. കഴിഞ്ഞ ഒരു ദിവസം കോവിഡ് ബാധിച്ച് 170 പേരാണ് മരിച്ചത്
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു; തുടര്‍ച്ചയായ ആറാംദിനവും 6000 ലേറെ രോഗികള്‍,  മരണം 4337  

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം ആശങ്കാജനകമായ തോതില്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 6387 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു.

രാജ്യത്ത് 1,51,767 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. കഴിഞ്ഞ ഒരു ദിവസം കോവിഡ് ബാധിച്ച് 170 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 4337 ആയി ഉയര്‍ന്നു.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനത്തോത് അതീവഗുരുതരമായിട്ടുള്ളത്. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 54758 ആയി ഉയര്‍ന്നു. തമിഴ്‌നാട്ടില്‍ 17782 പേര്‍ക്കും ഗുജറാത്തില്‍ 14821 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com