ചെന്നൈ: തമിഴ്നാട്ടിലും ആന്ധ്രയിലും പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 1056 പേര്‍ക്കാണ് ആന്ധ്രയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 8,54,011 ആയി ഉയര്‍ന്നതായി ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ 18,659 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 8,28,484 പേര് രോഗമുക്തി നേടി.മരണസംഖ്യ 6868 ആണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
തമിഴ്നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. 24 മണിക്കൂറിനിടെ 1,819 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2520 പേരാണ് ഈസമയത്ത് രോഗമുക്തി നേടിയത്. 12 പേര്‍ക്ക് കൂടി കോവിഡ് മരണം സംഭവിച്ചതായും തമിഴ്നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ 16,441 പേരാണ് ചികിത്സയില്‍ കഴിയുന്നത്.ഇതുവരെ 7,58,191 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 7,30, 272 പേര് രോഗമുക്തി നേടി. മരണസംഖ്യ 11,478 ആണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ