മഹാരാഷ്ട്രയില്‍ ഇന്നും 5,000 ലധികം പേര്‍ക്ക് കോവിഡ്;  രോഗമുക്തി 92.89; മരണം  46,511 ആയി

സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 17,68,695 ആയി.
മഹാരാഷ്ട്രയില്‍ ഇന്നും 5,000 ലധികം പേര്‍ക്ക് കോവിഡ്;  രോഗമുക്തി 92.89; മരണം  46,511 ആയി

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 5,640 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 155 പേര്‍ മരിച്ചു. 6,945 പേര്‍ രോഗമുക്തരായി ആശുപത്രിവിട്ടു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 17,68,695 ആയി. ഇതില്‍ 16,42,916 പേര്‍ ഇതുവരെ രോഗമുക്തരായി. 92.89 ശതമാനമാണ്‌സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.

സംസ്ഥാനത്ത് 46,511 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 2.63 ശതമാനമാണ് മരണനിരക്ക്. നിലവില്‍ 78,272 രോഗികള്‍ കൂടി ചികിത്സയില്‍ തുടരുന്നുണ്ട്.

ആന്ധ്രാപ്രദേശില്‍  1,221 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 8,57,0371 പേര്‍ക്കാണ് ആന്ധ്രയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിനോടകം  8,34,735 പേര്‍  രോഗമുക്തരായി. 15,382  പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  6,920  പേര്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു.

കര്‍ണാടകയില്‍ ഇന്ന് 1,781 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 17 പേര്‍ മരിച്ചു. 2181 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. സംസ്ഥാനത്തെ  ആകെ രോഗികളുടെ എണ്ണം 8,69,561 അണ്്. ഇതില്‍  8,33,169 പേര്‍ രോഗമുക്തരായി. ഇതുവരെ 11,621 പേരാണ് മരിച്ചത്. സംസ്ഥാനത്ത് 24, 752 സജീവകേസുകളാണ് ഉള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com