ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ബേബി റാണി മൗര്യയ്ക്ക് കോവിഡ്

ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ബേബി റാണി മൗര്യയ്ക്ക് കോവിഡ്
ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ബേബി റാണി മൗര്യയ്ക്ക് കോവിഡ്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ബേബി റാണി മൗര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. പരിശോധനാ ഫലം പോസിറ്റീവായതായി അവര്‍ തന്നെയാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും അവര്‍ പറഞ്ഞു. 

എന്റെ കൊറോണ പരിശോധന റിപ്പോര്‍ട്ട് പോസിറ്റീവായി. ലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ നിലവില്‍ യാതൊരു കുഴപ്പവുമില്ല. ഞാനിപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഈയടുത്ത ദിവസങ്ങളില്‍ എന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ദയവായി ജാഗ്രത പാലിക്കുക. സ്വയം നിരീക്ഷണത്തില്‍ പോകുക- അവര്‍ ട്വിറ്റര്‍ കുറിപ്പില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com