കോവിഡ് വ്യാപനം രൂക്ഷം; ഞായറാഴ്ചകളില്‍ വീണ്ടും ലോക്ക്ഡൗണ്‍; ഡെറാഡൂണില്‍ കടുത്ത നിയന്ത്രണങ്ങള്‍

ഈ ഞായറാഴ്ച മുതല്‍  എല്ലാ ഞായറാഴ്ചയിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍  ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡെറാഡൂണ്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡെറാഡൂണ്‍. ഈ ഞായറാഴ്ച മുതല്‍  എല്ലാ ഞായറാഴ്ചയിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഡെറാഡൂണ്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഞായാറാഴ്ചകളില്‍ മാര്‍ക്കറ്റുകളും വാഹനങ്ങളും എല്ലാം അണുവിമുക്തമാക്കണം. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഞായറാഴ്ചകളില്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമെ അനുമതിയുള്ളു. മെഡിക്കല്‍ ഷോപ്പുകള്‍, പച്ചക്കറി, പഴവര്‍ഗക്കട, പെട്രോള്‍ പമ്പ്, പാല്‍, തുടങ്ങിയവയ്ക്ക് മാത്രമെ തുറക്കാന്‍ അനുമതിയുള്ളു.

ഉത്സവകാലമായതിനാല്‍ ഞായറാഴ്ചകളിലെ ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തിയിരുന്നു. എന്നാല്‍ ഡെറാഡൂണില്‍ കോവിഡ് രോഗികളുടെ എ
ണ്ണം ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com