ജയ്പുർ: രാജസ്ഥാനിൽ അശോക് ഗലോട്ട് സർക്കാരിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് എംഎൽഎ ഭാരതീയ ട്രൈബൽ പാർട്ടി (ബിടിപി) എംഎൽഎമാർക്ക് പണം നൽകിയെന്ന ആരോപണവുമായി ബിജെപി. ബിജെപി രാജസ്ഥാൻ സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയയാണ് വീഡിയോ പുറത്തുവിട്ട് ആരോപണവുമായി രംഗത്തെത്തിയത്.
മഹേന്ദ്രജിത് സിങ് മാൽവിയ ബിടിപിയിലെ രണ്ട് എംഎൽഎ മാർക്ക് പണം നൽകിയെന്നു പറയുന്ന വീഡിയോയാണ് ബിജെപി പുറത്തുവിട്ടത്. ബിടിപി എംഎൽഎമാരായ രാംപ്രസാദ് ദിൻഡോർ, രാജ്കുമാർ റോട്ട് എന്നിവർക്കാണ് കോഴ നൽകിയതായി പറയുന്നത്.
രാജ്യസഭാ തെരഞ്ഞെടുപ്പിലും സർക്കാർ പ്രതിസന്ധിയിലായപ്പോഴും പിന്തുണച്ചതിന് പത്തു കോടി രൂപ നൽകിയതായി ഒരു പൊതുയോഗത്തിൽ മാൽവിയ പറയുന്നു. ബൻസ്വര മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മഹേന്ദ്രജിത് സിങ് മാൽവിയ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ