മഹാരാഷ്ട്രയില്‍ ഇന്ന് 10,244 പേര്‍ക്ക് കോവിഡ്;  രോഗമുക്തി 12,982; മരണം 263

ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14,53,653 ആയി
മഹാരാഷ്ട്രയില്‍ ഇന്ന് 10,244 പേര്‍ക്ക് കോവിഡ്;  രോഗമുക്തി 12,982; മരണം 263

മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് കേസുകളിലെ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,244 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14,53,653 ആയി. 2,52,277 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 

263 പേര്‍ 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 38,347  പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. മരണനിരക്ക്  2.64 ശതമാനമായി കുറഞ്ഞു. 

ഇന്ന് 12,982 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം  11,62,585 ആയി. 80 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മുക്തിനിരക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com