മുംബൈയില്‍ പെയ്തിറങ്ങിയത് എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴ; തെലങ്കാനയിലും ആന്ധ്രയിലും പ്രളയസമാന സാഹചര്യം

മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു
ആന്ധ്രയില്‍ കൃഷ്ണ നദി കരകവിഞ്ഞൊഴുകുന്നു/ ചിത്രം: എക്‌സ്പ്രസ്
ആന്ധ്രയില്‍ കൃഷ്ണ നദി കരകവിഞ്ഞൊഴുകുന്നു/ ചിത്രം: എക്‌സ്പ്രസ്

മുംബൈ: മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. പത്ത് വര്‍ഷത്തിനിടെ ലഭിച്ചതില്‍ വെച്ച് ഏറ്റവും വലിയ മഴയാണ് മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയില്‍ പെയ്തത്. കൊങ്കന്‍ തീരത്ത് വരുന്ന 24 മണിക്കൂറില്‍ അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 144.8 മില്ലി മീറ്റര്‍ മഴയാണ് മുംബൈയില്‍ പെയ്തത്. 2012ന് ശേഷം ലഭിക്കുന്ന ഏറ്റവും വലിയ മഴയാണിത്. 197.7 മില്ലി മീറ്ററാണ് 2012 ഒക്ടോബറില്‍ ലഭിച്ചത്. 

ഹൈദരാബാദില്‍ റെയില്‍വെ ട്രാക്കില്‍ വെള്ളം കയറിയപ്പോള്‍/ ചിത്രം: പിടിഐ
 

കര്‍ണാടകയിലും ആന്ധ്രയിലും തെലങ്കാനയിലും പ്രളയ സമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ആന്ധ്രാപ്രദേശില്‍ പതിനൊന്നുപേരുട മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 55,169 ഹെക്ടര്‍ കൃഷിഭൂമി നശിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഉന്നതതല യോഗം വിളിച്ചു. 

കര്‍ണാടകയിലെയും ആന്ധ്രയിലെയും മിക്ക നദികളും കവിഞ്ഞൊഴുകുകയാണ്. കര്‍ണാടകയിലെ സൊന്ന ബാരേജില്‍ നിന്ന് 2,23,000ക്യുസസ് ജലമാണ് തുറന്നുവിട്ടിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഭീമാ നദി കരകവിഞ്ഞൊഴുകുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com