ലഡാക്കില്‍ ആയിരം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈനയുടെ നിയന്ത്രണത്തില്‍ : രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

ഡെസ്പാങ് സമതലത്തില്‍ പട്രോളിങ് പോയിന്റ് 10 മുതല്‍ 13 വരെ ചൈനീസ് സേനയുടെ നിയന്ത്രണത്തിലാണ്
ലഡാക്കില്‍ ആയിരം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈനയുടെ നിയന്ത്രണത്തില്‍ : രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

ലഡാക്ക് : ജമ്മുകശ്മീരിലെ ലഡാക്കിലെ ആയിരം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈനയുടെ നിയന്ത്രണത്തിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

ഡെസ്പാങ് സമതലത്തില്‍ പട്രോളിങ് പോയിന്റ് 10 മുതല്‍ 13 വരെ ചൈനീസ് സേനയുടെ നിയന്ത്രണത്തിലാണ്. ഏപ്രില്‍-മെയ് മാസങ്ങള്‍ മുതല്‍ ചൈനീസ് സൈന്യം പ്രദേശത്ത് വന്‍ സേനാവിന്യാസങ്ങളാണ് നടത്തി വരുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

ഗല്‍വാന്‍ താഴ്‌വരയില്‍ 20 ചതുരശ്ര കിലോമീറ്ററും ഹോട്ട്‌സ്പ്രിങ് ഏരിയയില്‍ 12 ചതുരശ്ര കിലോമീറ്ററും ചൈനയുടെ കസ്റ്റഡിയിലാണ്. പാങ്‌ഗോങ് സോയില്‍ 65 ചതുരശ്ര കിലോമീറ്ററും, ചുഷൂലില്‍ 20 ചതുരശ്ര കിലോമീറ്ററും ചൈനീസ് അധിനതയിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഗാല്‍വാന്‍ താഴ്‌വരയില്‍ ജൂണ്‍ 15 ന് ഉണ്ടായ സംഘര്‍ഷത്തില്‍ 20 സൈനികരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് കമാണ്ടര്‍ തലത്തില്‍ അടക്കം നിരവധി ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നെങ്കിലും, മേഖലയില്‍ സംഘര്‍ഷം പൂര്‍ണമായും അവസാനിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com