40 ലക്ഷം കടന്ന് കോവിഡ് ബാധിതര്‍; ഇന്നലെ മാത്രം 86,432 പേര്‍, 1089 മരണം

ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇന്നലെ മാത്രം 1089 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്
40 ലക്ഷം കടന്ന് കോവിഡ് ബാധിതര്‍; ഇന്നലെ മാത്രം 86,432 പേര്‍, 1089 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പതു ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 86,432 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇന്നലെ മാത്രം 1089 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്.

ഇതുവരെ 40,23,179 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 8,46,295 പേരാണ് ചികിത്സയിലുള്ളത്. 31,07,223 പേര്‍ രോഗമുക്തരായി. 69,561 പേര്‍ ഇതുവരെ കോവിഡ് മൂലം മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ വരെ 4,77,38,491 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 10,59,346 പരിശോധനകള്‍ നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com