തെലങ്കാന ധനമന്ത്രിക്ക് കോവിഡ് ; സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് നിർദേശം

കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയനായത്
തെലങ്കാന ധനമന്ത്രിക്ക് കോവിഡ് ; സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് നിർദേശം

ഹൈദരാബാദ് : തെലങ്കാന ധനകാര്യമന്ത്രി ഹരീഷ് റാവുവിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി ടി ഹരീഷ് റാവു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയനായത്. ടെസ്റ്റിന്റെ ഫലം വന്നപ്പോള്‍ പോസിറ്റീവ് ആണ്. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണം. പരിശോധനയ്ക്ക് വിധേയരാകണം. മന്ത്രി ട്വീറ്റില്‍ ആവശ്യപ്പെട്ടു. 

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ അനന്തരവനാണ് ഹരീഷ് റാവു. നേരത്തെ തെലങ്കാനയിലെ നിരവധി മന്ത്രിമാര്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇതില്‍ ഭൂരിഭാഗം പേരും കോവിഡ് മുക്തരായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com