മുംബൈ: ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ശിവസേന. ഒരു നടിയുടെ വീട് പൊളിച്ചപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയ ചിലര്‍ ഒരു ദലിത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയപ്പോള്‍ മിണ്ടാതിരിക്കുന്നെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു.
ബോളിവുഡ് നടതി കങ്കണ റണാവത്തിന്റെ അനധികൃത കെട്ടിടം പൊളിച്ചുകളഞ്ഞ നടപടിക്ക് എതിരെ രംഗത്തുവന്ന ബിജെപിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു സഞ്ജയുടെ പ്രതികരണം.
ഒരുവിഭാഗം ദലിത്, സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ എന്തുകൊണ്ടാണ് വിഷയത്തില്‍ മൗനം പാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇവിടെ ഒരു നടിക്കോ താരത്തിനോ മാത്രമേ നീതി ലഭിക്കുള്ളു എന്നാണോ? നടിയുടെ വീടിന്റെ മേല്‍ക്കൂര പൊളിച്ചുമാറ്റിയപ്പോള്‍ നീതിക്ക് വേണ്ടി അലറിയ മാധ്യമങ്ങള്‍ ഇപ്പോള്‍ എവിടെയാണ്?' അദ്ദേഹം ചോദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ