ഇന്ത്യയില്‍ കോവിഡ് സാമൂഹിക വ്യാപനമില്ല, മുന്‍ നിഗമനം പിഴവ് മൂലം: ലോകാരോഗ്യ സംഘടന

കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടെങ്കിലും സാമൂഹിക വ്യാപനമില്ല.
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് സാമൂഹിക വ്യാപനമില്ലെന്ന് ലോകാരോഗ്യസംഘടന. കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടെങ്കിലും സാമൂഹിക വ്യാപനമില്ല. കോവിഡ് സാമൂഹിക വ്യാപനത്തിന്റെ ഘട്ടത്തിലാണ് ഇന്ത്യ എന്ന റിപ്പോര്‍ട്ടിലെ തെറ്റ് തിരുത്തിയതായും ലോകാരോഗ്യസംഘടന വ്യക്തമാക്കി.

കോവിഡ് വ്യാപനത്തിന്റെ സ്ഥിതിഗതി വിലയിരുത്തല്‍ റിപ്പോര്‍ട്ടിലാണ് തെറ്റ് കടന്നുകൂടിയത്. സാമൂഹിക വ്യാപനത്തിന്റെ കോളത്തില്‍ ഇന്ത്യയുടെ പേരാണ് രേഖപ്പെടുത്തിയിരുന്നത്. ഒരു കൂട്ടം കോവിഡ് കേസുകള്‍ ഉളള രാജ്യങ്ങളുടെ കൂട്ടത്തിലാണ് ചൈനയെ ഉള്‍പ്പെടുത്തിയത്. ഈ പിഴവാണ് ഇന്ത്യയെ സാമൂഹിക വ്യാപനം ഉണ്ടായതായി പ്രചരിക്കാന്‍ ഇടയാക്കിയത്. 

കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയ്ക്ക് പകരം ഇന്ത്യയെ സാമൂഹിക വ്യാപന പട്ടികയില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം. നേരത്തെ ഈ റിപ്പോര്‍ട്ട് വിവാദമായതിന് പിന്നാലെ രാജ്യത്ത് സാമൂഹിക വ്യാപനം ഇല്ലെന്ന്് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കോവിഡ് മൂന്നാം ഘട്ടത്തിലേക്ക് കടന്നാല്‍ രോഗവ്യാപനം പതിന്മടങ്ങ് വര്‍ധിക്കും. രോഗ ബാധ ഉണ്ടായത് എങ്ങനെയെന്ന് കണ്ടെത്താനുളള സാധ്യതയും അടയും. എന്നാല്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com