കൊറോണ ലക്ഷണങ്ങളോടെ ആനക്കുട്ടി ഐസൊലേഷനിൽ; സാമ്പിൾ പരിശോധനയ്ക്ക് അയച്ചു

ഉത്തരാഖണ്ഡിലെ രാജാജി ടൈഗര്‍ റിസര്‍വിലെ ആനക്കുട്ടിയിലാണ് ഗുരുതരമായ അണുബാധയുടെ ലക്ഷണങ്ങള്‍ പ്രകടമായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡെറാഡൂൺ; കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആനക്കുട്ടിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഉത്തരാഖണ്ഡിലെ രാജാജി ടൈഗര്‍ റിസര്‍വിലെ ആനക്കുട്ടിയിലാണ് ഗുരുതരമായ അണുബാധയുടെ ലക്ഷണങ്ങള്‍ പ്രകടമായത്. രോ​ഗലക്ഷണങ്ങൾ പ്രകടമായതോടെ ഐസൊലേഷനിലാണ് ആനക്കുട്ടി. 

റ്റ് രണ്ട് ആനക്കുട്ടികള്‍ക്കും അസുഖമുണ്ട്. എന്നാല്‍ ഇത് കോവിഡ് രോഗലക്ഷണമല്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടത്. ആനക്കുട്ടിയുടേത് പകര്‍ച്ചവ്യാധിയുടെ ലക്ഷണമാണെന്ന് പ്രാഥമികപരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചതെന്ന് ഡൈഗര്‍ റിസര്‍വ് ഡയറക്ടര്‍ അമിത് വര്‍മ പറഞ്ഞു. ഇന്ത്യന്‍ വെറ്റിറിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടക്കുക. 

ആനക്കുട്ടി അസുഖബാധിതനായതിനെ തുടര്‍ന്ന് ഹരിദ്വാറില്‍ നിന്നും പ്രത്യേക ആരോഗ്യസംഘം എത്തി കൂടുതല്‍ പരിശോധനയും അണുനശീകരണവും നടത്തി. ന്യൂയോർക്കിൽ കടുവയിൽ കൊറോണ ബാധ സ്ഥിരീകരിച്ചതോടെ മൃ​ഗങ്ങളും കൊറോണ ഭീഷണിയിലായത്. കടുവയെ പരിചരിച്ചവരിൽ നിന്നായിരുന്നു രോ​ഗം പകർന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com