മഹാരാഷ്ട്രയില്‍ മന്ത്രിക്കും കോവിഡ്; ഇന്ന് മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത് 778 പേര്‍ക്ക്; രോഗബാധിതര്‍ 6,427

എന്‍സിപി മന്ത്രിയായ ജിതേന്ദ്ര അവാദിനാണ് കോവിഡ് സ്ഥിരീകരിച്ചത്
മഹാരാഷ്ട്രയില്‍ മന്ത്രിക്കും കോവിഡ്; ഇന്ന് മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത് 778 പേര്‍ക്ക്; രോഗബാധിതര്‍ 6,427

മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. എന്‍സിപി മന്ത്രിയായ ജിതേന്ദ്ര അവാദിനാണ് കോവിഡ് സ്ഥിരീകരിച്ചത്. താനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രിയും കുടുംബാംഗങ്ങളും വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. ഈ ഉദ്യോഗസ്ഥനുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് മന്ത്രിക്ക് കോവിഡ് ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹാരാഷ്ട്രയില്‍ ഇന്ന് മാത്രം പുതുതായി 778 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ ആകെ എണ്ണം 6,427 ആയി. മരിച്ചവര്‍ 283 അയി. അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി 1229 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയപരിധിയില്‍ 34 പേര്‍ മരണത്തിന് കീഴടങ്ങിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 21700 ആയി ഉയര്‍ന്നു. 16,689 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 4325 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇത് മൊത്തം കോവിഡ് സ്ഥിരികരിച്ചവരുടെ 19.89 ശതമാനം വരും. ഇതുവരെ 686 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com