രോഗമുക്തിയില്‍ കുതിപ്പ്; മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് രോഗികള്‍ 7,760; മുംബൈയില്‍ 709

12,326 പേരാണ് ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടത്
രോഗമുക്തിയില്‍ കുതിപ്പ്; മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് രോഗികള്‍ 7,760; മുംബൈയില്‍ 709

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 7,760 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,57,956 ആയി. 24 മണിക്കൂറിനിടെ 300 പേര്‍ മരിച്ചതോടെ ആകെ മരണം 16,142 ആയി.

12,326 പേരാണ് ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടത്. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവര്‍ 2,99,356 ആയി. 1,42,151 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. 

മുംബൈയില്‍ ഇന്ന് 709 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 873 പേര്‍ രോഗമുക്തരായി. 56 പേര്‍ മരിച്ചു. 20,326 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 90,962 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. മൂംബൈയില്‍ മാത്രം മരിച്ചവരുടെ എണ്ണം 6,546 ആയി.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 5,063 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയത്ത് 108 പേര്‍ മരിച്ചതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടത് 6,501 പേരാണ്.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,68,285 ആയി ഉയര്‍ന്നു. ഇതില്‍ 2,08,784 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

വിദേശത്തുനിന്നെത്തിയ രണ്ട് പേര്‍ക്കും കേരളിത്തില്‍ നിന്ന് തമിഴ്‌നാട്ടിലെത്തിയ 8 പേര്‍ക്കും മറ്റിടങ്ങളില്‍ നിന്നെത്തിയ 18 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് പോസറ്റീവ് ആയവരില്‍3,041 പേര്‍ പുരുഷന്‍മാരും 2,022 പേര്‍ സ്ത്രീകളുമാണ്. ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,349 ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com