പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് പോസ്റ്റ്മാന്‍ എത്തി, 10 ദിവസത്തിനിടെ 102 പേര്‍ക്ക് കോവിഡ്; സൂപ്പര്‍ സ്‌പ്രെഡര്‍, ആശങ്കയില്‍ ഒരു ഗ്രാമം

തെലങ്കാനയില്‍ പെന്‍ഷന്‍ വിതരണം ചെയ്ത പോസ്റ്റ്മാന്‍ കോവിഡ് സൂപ്പര്‍ സ്‌പ്രെഡറിന് കാരണമായതായി റിപ്പോര്‍ട്ട്
പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് പോസ്റ്റ്മാന്‍ എത്തി, 10 ദിവസത്തിനിടെ 102 പേര്‍ക്ക് കോവിഡ്; സൂപ്പര്‍ സ്‌പ്രെഡര്‍, ആശങ്കയില്‍ ഒരു ഗ്രാമം

ഹൈദരാബാദ്:  തെലങ്കാനയില്‍ പെന്‍ഷന്‍ വിതരണം ചെയ്ത പോസ്റ്റ്മാന്‍ കോവിഡ് സൂപ്പര്‍ സ്‌പ്രെഡറിന് കാരണമായതായി റിപ്പോര്‍ട്ട്. തെലങ്കാനയിലെ വനപാര്‍ത്തി ജില്ലയിലെ ഒരു ഗ്രാമമാണ് ആശങ്കയോടെ കഴിയുന്നത്. ഏതാനും ദിവസങ്ങള്‍ക്കകം നൂറിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

പത്ത് ദിവസം മുന്‍പ് പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് പോസ്റ്റ്മാന്‍ എത്തിയിരുന്നു. തുടര്‍ന്നാണ് കോവിഡ് പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആദ്യം ഗുണഭോക്താക്കളിലാണ് കോവിഡ് കണ്ടെത്തിയത്. തുടര്‍ന്ന് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരിലും വൈറസ് ബാധ കണ്ടെത്തിയതോടെ ആശങ്കയിലാണ് ഗ്രാമം.

പത്തുദിവസത്തിനകം ഗ്രാമത്തിലെ 102 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോണ്‍ടാക്ട് ട്രേസിങ്ങിന്റെ ഭാഗമായി വലിയ തോതിലുളള പരിശോധനയാണ് നടക്കുന്നത്. വൈറസ് വ്യാപനം ഉയര്‍ന്നതോടെ ജനങ്ങള്‍ സ്വയം സമ്പര്‍ക്കവിലക്ക് പ്രഖ്യാപിച്ച വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നില്ല. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി നിലവില്‍ പ്രദേശത്ത് 21 കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വനപാര്‍ത്തി ജില്ലയില്‍ ഒരാഴ്ചക്കിടെ 337 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com