കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; ഇന്നലെ മാത്രം 36,635 പേര്‍ക്ക് രോഗ മുക്തി; രാജ്യത്ത് പുതിയ രോഗികള്‍ 32,080

കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; ഇന്നലെ മാത്രം 36,635 പേര്‍ക്ക് രോഗ മുക്തി; രാജ്യത്ത് പുതിയ രോഗികള്‍ 32,080
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ 32,080 രോഗികളാണുള്ളത്. ഇന്നലെ മുപ്പതിനായിരത്തിന് താഴെയായിരുന്ന പ്രതിദിന രോഗികളുടെ എണ്ണം ഇന്ന് നേരിയ തോതില്‍ വര്‍ധിച്ചു. 

402 പേര്‍ മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,41,360 ആയി. 

നിലവില്‍ 3,78,909 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇന്നലെ മാത്രം 36,635 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം  92,15,581 ആയി ഉയര്‍ന്നു. 

ഇന്നലെ രോഗികളുടെ എണ്ണം മുപ്പത്തിരണ്ടായിരം കടന്നതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 97,35,850 ആയി ഉയര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com