കാമുകിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ മകന്‍ വിസമ്മതിച്ചു, ഏഴു ബൈക്കുകള്‍ കത്തിച്ച് അപകടമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം; അച്ഛന്‍ അറസ്റ്റില്‍

കാമുകിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചതില്‍ കുപിതനായ അച്ഛന്‍ ഏഴു ബൈക്കുകള്‍ അഗ്നിക്കിരയാക്കി
ഏഴു ബൈക്കുകള്‍ അച്ഛന്‍ അഗ്നിക്കിരയാക്കി/ പ്രതീകാത്മക ചിത്രം
ഏഴു ബൈക്കുകള്‍ അച്ഛന്‍ അഗ്നിക്കിരയാക്കി/ പ്രതീകാത്മക ചിത്രം

ചെന്നൈ: കാമുകിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചതില്‍ കുപിതനായ അച്ഛന്‍ ഏഴു ബൈക്കുകള്‍ അഗ്നിക്കിരയാക്കി. താന്‍ വാങ്ങി നല്‍കിയ ബൈക്കില്‍ കാമുകിക്കൊപ്പം മകന്‍ സഞ്ചരിക്കുന്നത് കണ്ടതാണ് പ്രകോപനത്തിന് കാരണമെന്ന് അച്ഛന്‍ പൊലീസിനോട് ഏറ്റുപറഞ്ഞു. അപകടം സംഭവിച്ചതാണ് എന്ന് വരുത്തി തീര്‍ക്കാന്‍ മകന്റെ ബൈക്ക് കത്തിച്ചതിന് പിന്നാലെ അടുത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റു ആറു ബൈക്കുകളും അഗ്നിക്കിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ചെന്നൈ വാഷര്‍മാന്‍പേട്ടിലാണ് സംഭവം. ഒക്ടോബര്‍ 14നാണ് സംഭവം നടന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 52കാരനായ ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റിലായത്. കര്‍ണനെ കോടതി ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കര്‍ണന്റെ മകനായ അരുണ്‍ കാമുകിയും ഒന്നിച്ചാണ് താമസിക്കുന്നത്. ഈ ബന്ധം കര്‍ണന് ഇഷ്ടമല്ല. ഈ ബന്ധം ഉപേക്ഷിക്കാന്‍ മകനോട് കര്‍ണടന്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ മകന്‍ തയ്യാറായിരുന്നില്ല. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

കാമുകിക്കൊപ്പം മകന്‍ ബൈക്കില്‍ സഞ്ചരിക്കുന്നത് കണ്ടതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം. താന്‍ വാങ്ങി നല്‍കിയ ബൈക്കില്‍ കാമുകിക്കൊപ്പം മകന്‍ സഞ്ചരിക്കുന്നത് കര്‍ണന് ഇഷ്ടമായില്ല. തുടര്‍ന്ന് ബൈക്ക് നശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പെട്രോള്‍ ഒഴിച്ചാണ് ബൈക്ക് കത്തിച്ചത്. തുടര്‍ന്ന് അപകടമാണെന്ന് വരുത്തി തീര്‍ക്കാന്‍ തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ആറു ബൈക്കുകള്‍ കൂടി കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. കൂടാതെ യുവതി, തന്നെ ഫോണ്‍ വിളിച്ച് കാമുകന്റെ അച്ഛന്‍ ഭീഷണിപ്പെടുത്തുന്നു എന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷിച്ചപ്പോള്‍ ഒക്ടോബര്‍ 14മുതല്‍ കര്‍ണന്‍ ഒളിവിലാണ് എന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com