ചങ്ങല ബന്ധിച്ച കാലുകളുമായി ആയിരം കിലോമീറ്റര്‍ നടത്തി, ആനയെ മുന്നില്‍ നിര്‍ത്തി പണം വാരി, ജീവന് ഭീഷണിയായി അണുബാധ, ജയ്‌യുടെ ദയനീയ കഥ (വീഡിയോ)

ചങ്ങല കൊണ്ട് ബന്ധിച്ച കാലുകളുമായി ആയിരം കിലോമീറ്റര്‍ നടന്ന് തളര്‍ന്ന ആനയ്ക്ക് മോചനം
ആയിരം കിലോമീറ്റര്‍ നടന്ന് തളര്‍ന്ന ആനയ്ക്ക് മോചനം/ട്വിറ്റര്‍ ചിത്രം
ആയിരം കിലോമീറ്റര്‍ നടന്ന് തളര്‍ന്ന ആനയ്ക്ക് മോചനം/ട്വിറ്റര്‍ ചിത്രം

ലക്‌നൗ: ചങ്ങല കൊണ്ട് ബന്ധിച്ച കാലുകളുമായി ആയിരം കിലോമീറ്റര്‍ നടന്ന് തളര്‍ന്ന ആനയ്ക്ക് മോചനം. 50 വയസുള്ള ജയ് എന്ന ആന ഇനി ആന പരിപാലന കേന്ദ്രത്തില്‍ വിശ്രമിക്കും.ആനയ്ക്ക് നേരെയുള്ള ക്രൂരതയുടെ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ജയ്‌യുടെ രക്ഷയ്ക്ക് എത്തിയത്. ആനയുടെ ദുരിതത്തിന്് കാരണക്കാരായ പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ജയ് എന്ന ആനയാണ് വിവിധ സംസ്ഥാനങ്ങളിലായി ആയിരത്തോളം കിലോമീറ്റര്‍ നടന്നത്. അതും ചങ്ങലയാല്‍ ബന്ധിപ്പിച്ച കാലുങ്ങളുമായി. മധ്യപ്രദേശ്, പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങളിലാണ് ആനയെ നടത്തിച്ച് പ്രതികള്‍ പണം ഉണ്ടാക്കിയത്. ആനയെ കാണിച്ച് ഭിക്ഷ യാചിച്ചാണ് ഇവര്‍ പണം ഉണ്ടാക്കിയത്. ഗ്രാമങ്ങളും നഗരങ്ങളും തോറുള്ള ആനയുടെ ദുരിത യാത്രയുടെ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ രാജസ്ഥാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്.

ജീവിതകാലം മുഴുവന്‍ നേരിട്ട ദുരിത ജീവിതത്തിന് അന്ത്യം കുറിച്ച് വന്യജീവി സംരക്ഷണത്തിന് നിലക്കൊള്ളുന്ന വൈല്‍ഡ് ലൈഫ് എസ്ഒഎസ് എന്ന സംഘടനയ്ക്ക് ആനയെ കൈമാറി. ചികിത്സയുടെ ഭാഗമായാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ സംഘടനയ്ക്ക് കൈമാറിയത്. നീണ്ടക്കാലം ചങ്ങല ഉരഞ്ഞ് കാലില്‍ ഉണ്ടായ മുറിവ് മൂലം അണുബാധ ഉണ്ടായിട്ടുണ്ട്. ഇത് ആനയുടെ ജീവന് വരെ ഭീഷണി സൃഷ്ടിക്കുന്നതാണ്. പിന്‍കാലുകളിലാണ് മുറിവുകളെന്ന് അധികൃതര്‍ പറയുന്നു.

വിജയം എന്ന് അര്‍ത്ഥമുള്ള ആനയെ കൊണ്ട് ആയിരം കിലോമീറ്റര്‍ നടത്തിച്ചത് ക്രൂരമാണെന്ന് മൃഗസ്‌നേഹികള്‍ പറയുന്നു. വര്‍ഷങ്ങളോളം ആനയെ പരിപാലിക്കാത്തത് കൊണ്ടാണ് മുറിവുകള്‍ പഴുക്കുന്ന അവസ്ഥയിലായതെന്ന്് മൃഗസ്‌നേഹികള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com