രാത്രിയില്‍ സഹോദരിമാര്‍ പുറത്തിറങ്ങി, സിംഹങ്ങള്‍ ചേര്‍ന്ന് കൗമാരക്കാരിയെ കടിച്ചുതിന്നു; വാട്ടര്‍ ടാങ്കില്‍ ചാടിയ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

ഗുജറാത്തില്‍ കൗമാരക്കാരിയെ രണ്ടു സിംഹങ്ങള്‍ ചേര്‍ന്നു കടിച്ചുകൊന്നു
ഗുജറാത്തിലെ ഗിര്‍വനത്തില്‍ നിന്നുള്ള സിംഹത്തിന്റെ ചിത്രം/ ഫയല്‍
ഗുജറാത്തിലെ ഗിര്‍വനത്തില്‍ നിന്നുള്ള സിംഹത്തിന്റെ ചിത്രം/ ഫയല്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ കൗമാരക്കാരിയെ രണ്ടു സിംഹങ്ങള്‍ ചേര്‍ന്നു കടിച്ചുകൊന്നു. കൂടെ ഉണ്ടായിരുന്ന ഇളയ സഹോദരി തൊട്ടടുത്ത് ഉണ്ടായിരുന്ന വാട്ടര്‍ ടാങ്കില്‍ ചാടിയത് മൂലം അത്ഭുതകരമായി രക്ഷപ്പെട്ടു. ജുനഗഡില്‍ കഴിഞ്ഞ ആറുമാസത്തിനിടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ സിംഹത്തിന്റെ നിരവധി ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിലും മനുഷ്യന് നേരെ ആക്രമണം ഉണ്ടായത് ആദ്യമായാണെന്ന് അധികൃതര്‍ പറയുന്നു.

ജുനഗഡിലെ വന്ത്‌ലി താലൂക്കിലാണ് സംഭവം. ഭാവ്‌നബെന്‍ എന്ന പെണ്‍കുട്ടിയാണ് സിംഹത്തിന്റെ ആക്രമണത്തിന് ഇരയായത്. തിങ്കളാഴ്ച രാത്രി ഇളയ സഹോദരിക്കൊപ്പം പുറത്തിറങ്ങിയതാണ് ഭാവ്‌നബെന്‍. വഴിയില്‍ രണ്ടു സിംഹത്തെ കണ്ട് ഇളയ സഹോദരി ഉടന്‍ തന്നെ തൊട്ടടുത്തുള്ള വാട്ടര്‍ ടാങ്കില്‍ ചാടിയത് കൊണ്ട് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സിംഹം കടിച്ചു കൊന്ന ഭാവ്‌നബെന്നിന്റെ മൃതദേഹം വന്യമൃഗങ്ങള്‍ ശരീരഭാഗങ്ങള്‍ തിന്ന നിലയിലാണ് കണ്ടെത്തിയത്. ഗോധ്രയിലെ ആദിവാസി മേഖലയില്‍ നിന്ന് ജോലി തേടി വന്ത്‌ലി താലൂക്കില്‍ കുടിയേറിയതാണ് ഭാവ്‌നബെന്നിന്റെ കുടുംബം.

കഴിഞ്ഞ ആറുമാസത്തിനിടെ ഗിര്‍വനത്തിനോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രങ്ങളില്‍ സിംഹത്തിന്റെ ആക്രമണം രൂക്ഷമായിരിക്കുകയാണ്. നിരവധി വളര്‍ത്തുമൃഗങ്ങളെ ഇതിനോടകം സിംഹം ആക്രമിച്ചതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. എന്നാല്‍ അടുത്തകാലത്തായി മനുഷ്യന് നേരെ ആക്രമണം നടന്നത് ഇതാദ്യമായാണെന്ന് അധികൃതര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com