കല്യാണം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും ഗര്‍ഭം ധരിച്ചില്ല; യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ്

കല്യാണം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും ഗര്‍ഭം ധരിക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബിന്‍ജോര്‍: കല്യാണം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും ഗര്‍ഭം ധരിക്കാത്തതിനെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബിന്‍ജോറിലാണ് സംഭവം. യുവതിയുടെ വീട്ടുകാര്‍ സത്രീധനത്തുക നല്‍കാത്തതില്‍ ഭര്‍ത്താവ് അസ്വസ്ഥനായിരുന്നു. യുവതിയെ കൊലപ്പെടുത്താന്‍ ഇയാളുടെ വീട്ടുകാര്‍ സഹായിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

പ്രീതി എന്ന യുവതിയാണ് മരിച്ചത്. ബിന്‍ജോറിലെ മുകാര്‍പുരി ഗ്രാമത്തില്‍  ദുരൂഹമായ സാഹചര്യത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.  മൂന്ന് വര്‍ഷം മുന്‍പാണ് രോഹിത് കുമാര്‍ പ്രീതിയെ വിവാഹം കഴിച്ചത്. 

വിവാഹസമയത്ത് പ്രീതിയുടെ കുടുംബം കഴിയാവുന്ന തുക സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ രോഹിതിന്റെ കുടുംബം കൂടുതല്‍ തുക ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇതേതുടര്‍ന്ന് ഇവര്‍ യുവതിയെ പീഡിപ്പിക്കല്‍ പതിവായി. വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും കുട്ടികളുണ്ടാകാത്തതിന് കാരണം യുവതിയാണെന്ന് പറഞ്ഞ് പരിഹസിക്കലും പതിവാക്കി. 

തിങ്കളാഴ്ചയാണ് ഭര്‍തൃവീട്ടില്‍ മകളെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പിതാവ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com