പൗരത്വനിയമത്തിനെതിരെ സംസാരിച്ചു; യാത്രക്കാരനെ പൊലീസില്‍ ഏല്‍പ്പിച്ച ഡ്രൈവര്‍ക്ക് ബിജെപിയുടെ ആദരം

അദ്ദേഹം ഒരു ജാഗ്രതയുള്ള പൗരന്റെ കടമയാണ് നിറവേറ്റിയതെന്ന് ബിജെപി
പൗരത്വനിയമത്തിനെതിരെ സംസാരിച്ചു; യാത്രക്കാരനെ പൊലീസില്‍ ഏല്‍പ്പിച്ച ഡ്രൈവര്‍ക്ക് ബിജെപിയുടെ ആദരം


മുംബൈ: പൗരത്വനിയമത്തിനെതിരെ സംസാരിച്ച യാത്രക്കാരനെ പൊലീസിലേല്‍പിച്ച യൂബര്‍ ഡ്രൈവറെ ആദരിച്ച് ബിജെപി. അദ്ദേഹം ഒരു ജാഗ്രതയുള്ള പൗരന്റെ കടമയാണ് നിറവേറ്റിയതെന്ന് ബിജെപി മുംബൈ പ്രസിഡന്റ് എംപി ലോഥ പറഞ്ഞു. ലോഥയുടെ നേതൃത്വത്തിലായിരുന്നു അദ്ദേഹത്തിന് സ്വീകരണമൊരുക്കിയത്.

അദ്ദേഹത്തിനെതിരെ യൂബര്‍ കൈക്കൊണ്ട നടപടിയാണ് തെറ്റായ കാര്യം. ജാഗ്രതയുള്ള ഒരു ഇന്ത്യന്‍ പൗരന്റെ കടമയാണ് അദ്ദേഹം കാണിച്ചത്. നിങ്ങളുടെ സുരക്ഷ ഞങ്ങള്‍ ഗൗരവത്തോടെ കാണുമെന്നും ബിജെപി നേതാവ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഡ്രൈവറെ യൂബര്‍ സസ്‌പെന്റ് ചെയ്തിരുന്നു.

കവി ബാപ്പാദിത്യയെയാണ് പൗരത്വനിയമത്തിനെതിരെ സംസാരിച്ചതിന് ഡ്രൈവര്‍ പൊലീസില്‍ ഏല്‍പ്പിച്ചത്. ബുധനാഴ്ച രാത്രി മുംബൈയിലെ ജുഹുവില്‍ നിന്നും കുര്‍ലയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. ഷഹീന്‍ബാഗില്‍ പൗരത്വനിയമഭേദഗതി ബില്ലിനെതിരെ നടക്കുന്ന സമരത്തെക്കുറിച്ച് സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുകയായിരുന്നു ബപ്പാദിത്യ. സംഭാഷണം ശ്രദ്ധിച്ച െ്രെഡവര്‍ എടിഎമ്മില്‍ നിന്നും പണമെടുക്കാനുണ്ടെന്നു പറഞ്ഞ് ഇടക്ക് വണ്ടി നിര്‍ത്തി. പിന്നീട് തിരിച്ചെത്തിയത് പൊലീസുമായാണ്.

താന്‍ രാജ്യദ്രോഹിയാണെന്നും ഇത്തരത്തിലുള്ള ആളുകള്‍ രാജ്യത്തെ നശിപ്പിക്കുമെന്നും പറഞ്ഞ് മറ്റെവിടെയും കൊണ്ടുപോകാതെ പൊലീസിലേല്‍പിച്ചതില്‍ അയാളോട് നന്ദി പറയുകയാണ് വേണ്ടതെന്നും െ്രെഡവര്‍ പറഞ്ഞതായി ബപ്പാദിത്യ പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് പൊലീസ് ഇദ്ദേഹത്തെ വിട്ടയച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com