ഇത് കഴിച്ചാലൊന്നും കൊറോണ വരില്ല; പൊതു പരിപാടിക്കിടെ സ്റ്റേജില്‍ വച്ച് ചിക്കന്‍ കഴിച്ച് മന്ത്രിമാര്‍

ചിക്കന്‍, മുട്ട എന്നിവ കഴിച്ചാല്‍ കൊറോണ വൈറസ് ബാധിക്കുമെന്ന് വലിയ തോതില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരണമുണ്ടായിരുന്നു
ഇത് കഴിച്ചാലൊന്നും കൊറോണ വരില്ല; പൊതു പരിപാടിക്കിടെ സ്റ്റേജില്‍ വച്ച് ചിക്കന്‍ കഴിച്ച് മന്ത്രിമാര്‍

ഹൈദരാബാദ്: ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയിലാണ്. ചൈനയാണ് പ്രഭവ കേന്ദ്രമെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വൈറസ് അതിവേഗം പടരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

അതിനിടെ കൊറോണ വൈറസിന്റെ ഭീതിയില്‍ നിന്ന് ജനത്തെ ബോധവത്കരിക്കാന്‍ വ്യത്യസ്തമായൊരു പ്രവര്‍ത്തിയുമായി രംഗത്തെത്തിയിരിക്കുകയാണ് തെലങ്കാനയിലെ ചില മന്ത്രിമാര്‍. ചിക്കന്‍, മുട്ട എന്നിവ കഴിച്ചാല്‍ കൊറോണ വൈറസ് ബാധിക്കുമെന്ന് വലിയ തോതില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരണമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിമാരുടെ ചിക്കന്‍ തീറ്റ.

തെലങ്കാനയിലെ മന്ത്രിമാരായ കെടി രമണ റാവു, എട്‌ല രാജേന്ദ്രന്‍, തലസനി ശ്രീനിവാസ് യാദവ് എന്നിവരും മറ്റു ചില മന്ത്രിമാരുമാണ് പൊതു പരിപാടിക്കിടെ ചിക്കന്‍ കഴിച്ച് ജനത്തെ ബോധ്യപ്പെടുത്തിയത്. ഹൈദരാബാദില്‍ ഇന്നലെ നടന്ന ഒരു പൊതു ചടങ്ങിനിടെയായിരുന്നു മന്ത്രിമാരുടെ പരസ്യമായുള്ള ചിക്കന്‍ കഴിക്കല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com