രണ്ട് കടുവകളെ പിന്തുടര്‍ന്ന് തുരത്തിയോടിക്കുന്ന കരടി; അത്ഭുതം; വൈറലായി വിഡിയോ

ആക്രമിക്കാന്‍ എത്തിയ രണ്ട് കടുവകളെ പിന്തുടര്‍ന്ന് തുരത്തിയോടിക്കുന്നതാണ് വിഡിയോയിലുള്ളത്
രണ്ട് കടുവകളെ പിന്തുടര്‍ന്ന് തുരത്തിയോടിക്കുന്ന കരടി; അത്ഭുതം; വൈറലായി വിഡിയോ

ടുവകളാണോ അല്ലെങ്കില്‍ കരടിയാണോ ഏറ്റവും ബലവാന്‍. കടുവ എന്നു തന്നെയായിരിക്കും നിങ്ങളുടെ ഉത്തരം. എന്നാല്‍ ഈ വിഡിയോ കണ്ടുനോക്കൂ. ഒരു കടുവയെ അല്ല രണ്ടു കടുവയെ പേടിപ്പിച്ച് ഓടിക്കാന്‍ കരുത്തുള്ളവനാണ് കരടികളെന്നു മനസിലാകും. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് രാജസ്ഥാനിലെ രണ്‍തന്‍ബോറെ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള വിഡിയോ. 

ആക്രമിക്കാന്‍ എത്തിയ രണ്ട് കടുവകളെ പിന്തുടര്‍ന്ന് തുരത്തിയോടിക്കുന്നതാണ് വിഡിയോയിലുള്ളത്. രാജ്യസഭാ അംഗമായ പരിമള്‍ നത്വാനി പോസ്റ്റ് ചെയ്തതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. ഒരു കടുവ കരടിയുടെ അടുത്തേക്ക് വരുന്നതാണ് വിഡിയോയില്‍ കാണുന്നത്. എന്നാല്‍ കടുവയെ കണ്ട് പേടിക്കാതെ അതിന് മുന്നില്‍ നെഞ്ച് വിരിച്ച് രണ്ടുകാലില്‍ എഴുന്നേറ്റു നില്‍ക്കുകയാണ് കരടി. തുടര്‍ന്നും കടുവ പിന്തുടര്‍ന്നതോടെയാണ് തിരിച്ച് ആക്രമിക്കാനായി കരടി പിന്നാലെ കൂടിയത്. ഇത് കണ്ട് പേടിച്ച് രണ്ട് കടുവകള്‍ പിന്തിരിഞ്ഞ് ഓടുകയാണ്. 

ഒരു മാസം മുന്‍പാണ് വിഡിയോ ആദ്യമായി സോഷ്യല്‍ മീഡിയയില്‍ വന്നത്. എംപി വിഡിയോ വീണ്ടും പങ്കുവെച്ചതോടെ കൂടുതല്‍ പേര്‍ വിഡിയോ ശ്രദ്ധിക്കുകയായിരുന്നു. ഒരു ദിവസം കൊണ്ട് 30,000ത്തില്‍  അധികം പേരാണ് വിഡിയോ കണ്ടത്. കടുവകള്‍ കുഞ്ഞായതുകൊണ്ടാണ് തിരിച്ച് ആക്രമിക്കാതിരുന്നത് എന്നാണ് ചിലരുടെ കണ്ടെത്തല്‍. അടുത്ത തവണ വേട്ടക്കിറങ്ങുമ്പോള്‍ ഇതൊരു പാഠമായിരിക്കുമെന്നും ചിലര്‍ കമന്റ് ചെയ്യുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com