മകള്‍ക്ക് പുനര്‍വിവാഹം ചെയ്യാനായത് പെരിയാര്‍ ഉള്ളതുകൊണ്ട്; വിവാദ പരാമര്‍ശവുമായി തമിഴ്‌നാട് മന്ത്രി

രജനിയുടെ കുടുംബത്തിനെതിരെ വിവാദ പരാമര്‍ശവുമായി തമിഴ്‌നാട് മന്ത്രി 
മകള്‍ക്ക് പുനര്‍വിവാഹം ചെയ്യാനായത് പെരിയാര്‍ ഉള്ളതുകൊണ്ട്; വിവാദ പരാമര്‍ശവുമായി തമിഴ്‌നാട് മന്ത്രി

ചെന്നൈ: ദ്രാവിഡ രാഷ്്ട്രീയാചാര്യന്‍ പെരിയോര്‍ ഇവി രാമസാമിയുമായി ബന്ധപ്പെട്ടു നടത്തിയ വിവാദ പരാമര്‍ശത്തില്‍ രജനിക്കെതിരെ തമിഴ്‌നാട് മന്ത്രി. രജനീകാന്തിന്റെ ഇളയമകള്‍ സൗന്ദര്യയുടെ പുനര്‍വിവാഹം സാധ്യമാക്കിയത് ഇവി രാമസാമിയുടെ പരിഷ്‌കാരങ്ങളാണെന്ന് മന്ത്രി സെല്ലുര്‍ രാജു പറഞ്ഞു. 

മുന്‍ കാലത്താണെങ്കില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ ഒരു കല്യാണത്തെ കുറിച്ച് ആലോചിക്കാന്‍ കഴിയുമോ?. തമിഴ്‌നാട്ടില്‍ ഈ മാറ്റങ്ങള്‍ ഉണ്ടാക്കിയത് പെരിയോര്‍ ഇവി രാമസ്വാമിയാണ്. പഴയ ഒരു സംഭവം മുന്‍നിര്‍ത്തി രജനി നടത്തിയ അഭിപ്രായം ശരിയായില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

1971ല്‍ സേലത്ത് പെരിയോറിന്റെ നേതൃത്വത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ നടന്ന റാലിയില്‍ ശ്രീരാമന്റെയും സീതാ ദേവിയും നഗ്‌ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു അതില്‍ ചെരിപ്പുമാലയിട്ടുവെന്നും ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത തമിഴ് മാസികയായ തുഗ്ലക്കില്‍ മാത്രമാണു പ്രസിദ്ധീകരിച്ചതെന്നുമായിരുന്നു രജനീകാന്തിന്റെ പരാമര്‍ശം. തുഗ്ലക്ക് മാസികയുടെ 50ാം വാര്‍ഷികാഘോഷച്ചടങ്ങിലായിരുന്നു വിവാദ പരാമര്‍ശം. 

രജനീകാന്ത് കള്ളം പ്രചരിപ്പിച്ചു പെരിയോറിനെ അപമാനിക്കുന്നുവെന്നാരോപിച്ചു വിവിധ ദ്രാവിഡ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. രജനീകാന്തിനെതിരെ ചെന്നൈ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ പരാതി നല്‍കുകയും ചെയ്തു.എന്നാല്‍, താന്‍ സത്യമാണു പറഞ്ഞതെന്നും മാപ്പു പറയുന്ന പ്രശ്‌നമില്ലെന്നമായിരുന്നു രജനിയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com