'നിതീഷ് കുമാറിനെ ദൈവം രക്ഷിക്കട്ടെ'; പ്രശാന്ത് കിഷോറിനെ ജെഡിയു പുറത്താക്കി 

ജെഡിയു ഉപാദ്ധ്യക്ഷന്‍ പ്രശാന്ത് കിഷോറിനെയും പവന്‍ വര്‍മ്മ എംപിയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി 
'നിതീഷ് കുമാറിനെ ദൈവം രക്ഷിക്കട്ടെ'; പ്രശാന്ത് കിഷോറിനെ ജെഡിയു പുറത്താക്കി 

പറ്റ്‌ന: ജെഡിയു ഉപാദ്ധ്യക്ഷന്‍ പ്രശാന്ത് കിഷോറിനെയും പവന്‍ വര്‍മ്മ എംപിയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് പുറത്താക്കിയത്.

പുറത്താക്കിയതിന് പിന്നാലെ നിതീഷ് കുമാറിന് നന്ദി അറിയിച്ച് പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തിരുന്നു. ബീഹാറിലെ മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ ആശംസകള്‍ നേരുന്നു.ദൈവം രക്ഷിക്കട്ടെയെന്നും ട്വീറ്റില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com