കോവിഡ് ശമനമില്ലാതെ മഹാരാഷ്ട്ര, 24 മണിക്കൂറിനിടെ 6555 പേര്‍ക്ക് രോഗബാധ; ആകെ 2,06,619 വൈറസ് ബാധിതര്‍ 

8822 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.
ചിത്രം: പിടിഐ
ചിത്രം: പിടിഐ

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 6555 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 151 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതുവരെ 2,06,619 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 8822 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. നിലവില്‍ 86040 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മുംബൈയില്‍ 24 മണിക്കൂറിനിടെ 1311 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 69 പേര്‍ക്ക് മരണം സംഭവിച്ചു. 84125 പേര്‍ക്കാണ് ഇതുവരെ നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. 4896 പേര്‍ക്ക് മരണം സംഭവിച്ചപ്പോള്‍ 55,883 പേര്‍ രോഗമുക്തി നേടിയതായി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ എട്ടുദിവസമായി പ്രതിദിനം ആയിരത്തിലധികം പേര്‍ക്ക് വീതമാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് പ്രതിദിനം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണ്. കോവിഡ് ബാധിതരുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുകയാണ്. 24 മണിക്കൂറിനിടെ 1925 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഈ സമയത്ത് രോഗം ബാധിച്ച് 37 പേര്‍ മരിച്ചതായും കര്‍ണാടക ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ സംസ്ഥാനത്ത് 23,474 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 372 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 13251 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 9847 പേരാണ് ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com