മുംബൈയില്‍ 5002, താനെയില്‍ 1381; മരണം വലവിരിച്ച മഹാരാഷ്ട്ര; ഇന്ന് ജീവന്‍ നഷ്ടമായത് 224പേര്‍ക്ക്

2,17,121ആണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം. 1,18,558പേര്‍ രോഗമുക്തരായപ്പോള്‍ 9250പേര്‍ മരിച്ചു. 89,294പേരാണ് ഇനി ചികിത്സയിലുള്ളത്. 
ചിത്രം: പിടിഐ
ചിത്രം: പിടിഐ

മുംബൈ: കോവിഡ് വ്യാപനത്തില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ഇന്ന് 5134പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 224പേരാണ് ഇന്ന് മരിച്ചത്. 

3296പേര്‍ ഇന്ന് രോഗമുക്തരായി. 2,17,121ആണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം. 1,18,558പേര്‍ രോഗമുക്തരായപ്പോള്‍ 9250പേര്‍ മരിച്ചു. 89,294പേരാണ് ഇനി ചികിത്സയിലുള്ളത്. 

മുംബൈയില്‍ മാത്രം 5002പേരാണ് മരിച്ചത്. താനെയില്‍ 1381പേര്‍ മരിച്ചു. റായ്ഘട്ടില്‍ 119പേര്‍ മരിച്ചു. രത്‌നഗിരിയില്‍ 28പേരുടെ ജീവന്‍ നഷ്ടമായി. സിന്ധ്ദുര്‍ഗില്‍ 5പേരും പൂനെയില്‍ 926പേരും മരണത്തിന് കീഴടങ്ങി. 

അതേസമയം, കോവിഡ് രോഗബാധിതരുടെയും മരണങ്ങളുടെയും കണക്കില്‍ കൊറോണ വൈറസിന്റെ പ്രവഭവകേന്ദ്രമായ ചൈനയെ മുംബൈ നഗരം മറികടന്നു.86,509 കോവിഡ് പോസിറ്റീവ് കേസുകളാണ് മുംബൈയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 5002പേര്‍ മരിച്ചു. 23,359പേര്‍ ഇപ്പോഴും ചികിത്സയിലുണ്ട്. 

 4,634പേരാണ് ചൈനയില്‍ മരിച്ചത്. 83,565പേരാണ് ആകെ രോഗബാധിതര്‍.നിലവില്‍ ചൈനയില്‍ പ്രതിദിനം ഒറ്റ അക്ക കേസുമാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആയിരത്തിന് പുറത്ത് കേസുകളാണ് മുംബൈയില്‍ മാത്രം ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ കണക്കുകള്‍ പ്രകാരം നഗരത്തിലെ രോഗമുക്തി നിരക്ക് 67 ശതമാനമാണ്. പുതുതായി രോഗം സ്ഥിരീകരിക്കുന്ന നിരക്ക് നഗരത്തില്‍ 1.60 ശതമാനവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com