രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം എട്ടര ലക്ഷത്തിലേക്ക്, മരണസംഖ്യ 22500 കടന്നു; 24 മണിക്കൂറിനിടെ 28,637 പേര്‍ക്ക് രോഗബാധ 

നിലവില്‍ 2,92,258 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം എട്ടര ലക്ഷത്തിലേക്ക്, മരണസംഖ്യ 22500 കടന്നു; 24 മണിക്കൂറിനിടെ 28,637 പേര്‍ക്ക് രോഗബാധ 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം എട്ടരലക്ഷത്തിലേക്ക്. ഇതുവരെ 8,49,553 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 22500 കടന്നു.നിലവില്‍ 22674 പേര്‍ക്കാണ് രോഗബാധയെ  തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

24 മണിക്കൂറിനിടെ 28,637 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 551 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിലവില്‍ 2,92,258 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 5,34,621 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതിനിടെ, കോവിഡ് വ്യാപനം അതിതീവ്രമായതോടെ ബംഗളൂരുവില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.  ചൊവ്വാഴ്ച രാത്രി എട്ടു മുതല്‍ ജൂലൈ 22 പുലര്‍ച്ചെ അഞ്ചുവരെ ഏഴു ദിവസത്തേക്കാണ് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗളൂരു നഗര, ഗ്രാമ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ബാധകമാണ്. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയാണ് ട്വിറ്ററിലൂടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

ലോക്ക്ഡൗണില്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി. ആശുപത്രി, പച്ചക്കറി, പലചരക്ക്, പഴങ്ങള്‍, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയവക്ക് പ്രവര്‍ത്തിക്കാനുള്ള അനുമതിയും അവശ്യ സര്‍വീസ് മേഖലയില്‍ ജോലിയെടുക്കുന്നവര്‍ക്ക് യാത്ര ചെയ്യാനുമുള്ള അനുമതിയുമുണ്ടാകും.നിലവില്‍ ഞായറാഴ്ച മാത്രമാണ് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com