വീട്ടിനുളളില്‍ കയറി പുലി, കുരച്ച് ശബ്ദം ഉണ്ടാക്കിയ നായയെയും കടിച്ചെടുത്ത് കടന്നു കളഞ്ഞു (വീഡിയോ)

ഉത്തരാഖണ്ഡില്‍ ജനവാസകേന്ദ്രത്തില്‍ പുലിയുടെ ആക്രമണം
വീട്ടിനുളളില്‍ കയറി പുലി, കുരച്ച് ശബ്ദം ഉണ്ടാക്കിയ നായയെയും കടിച്ചെടുത്ത് കടന്നു കളഞ്ഞു (വീഡിയോ)

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ജനവാസകേന്ദ്രത്തില്‍ പുലിയുടെ ആക്രമണം. നായയെ കടിച്ചെടുത്ത് പുലി കടന്നു കളയുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഉത്തരാഖണ്ഡിലെ ടാലിറ്റലിലാണ് സംഭവം. പുലി വീട്ടിനുളളില്‍ കയറുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തില്‍. പതുങ്ങി നില്‍ക്കുന്ന പുലിയുടെ ശബ്ദം കേട്ട് നായ കുരച്ച് കൊണ്ട് പുറത്തേയ്ക്ക് വരുന്നു. ഈ സമയത്ത് നായയെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം ഇരയെയും കൊണ്ട് പുലി കടന്നു കളയുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പുലി വീട്ടില്‍ നിന്ന് കടന്നു കളഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com