മഹാരാഷ്ട്രയില്‍ കോവിഡ് രോഗികള്‍ 1,70,000ത്തിലേക്ക്; മരണം 8000ത്തോട് അടുക്കുന്നു

5,257 പേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,69,883 ആയി
മഹാരാഷ്ട്രയില്‍ കോവിഡ് രോഗികള്‍ 1,70,000ത്തിലേക്ക്; മരണം 8000ത്തോട് അടുക്കുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ അയ്യായിരത്തിലധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 5,257 പേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,69,883 ആയി.

കോവിഡ് ബാധിച്ച് ഇന്ന് 181 പേരാണ് മരിച്ചത്. ഇതുവരെ മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം 7,610 ആയി. നിലവില്‍ മഹാരാഷ്ട്രയിലെ കോവിഡ് മരണ നിരക്ക് 4.48 ശതമാനമാണ്. 73,298 പേരാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 88,960 പേര്‍ ഇതുവരെ രോഗമുക്തരായി. തിങ്കളാഴ്ച മാത്രം രോഗമുക്തി നേടിയത് 2,358 പേരാണ്. രോഗമുക്തി നിരക്ക് 52.37 ശതമാനമാണ്.

മുംബൈയില്‍ മാത്രം തിങ്കളാഴ്ച റിപ്പോര്‍ട്ട ചെയ്യപ്പെട്ടത് 1226 കോവിഡ് കേസുകളാണ്. ഇതോടെ നഗരത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 76765 ആയി. തിങ്കളാഴ്ച 21 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 4463 ആയി. മുംബൈയിലെ ചേരിപ്രദേശമായ ധാരാവിയില്‍ 17 പുതിയ കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരാള്‍ മരിക്കുകയും ചെയ്തു. നിലവില്‍ 598 പേരാണ് ധാരാവിയില്‍ ചികിത്സയിലുള്ളതെന്നും ബൃഹന്മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.

കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ജൂലായ് 31 വരെ ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com