'കൊറോണ' എന്നു വിളിച്ച് ശരീരത്ത് തുപ്പി; പരാതിയുമായി മണിപ്പൂർ സ്വദേശി

വഴിയിലൂടെ നടന്നു പോകുകയായിരുന്ന യുവതിയെ കൊറോണ എന്ന് വിളിച്ച് ആക്ഷേപിക്കുകയും ശരീരത്തിൽ തുപ്പുകയുമായിരുന്നു
'കൊറോണ' എന്നു വിളിച്ച് ശരീരത്ത് തുപ്പി; പരാതിയുമായി മണിപ്പൂർ സ്വദേശി

ന്യൂഡൽഹി; കൊറോണ ഭീതിക്കിടെ രാജ്യതലസ്ഥാനത്ത് മണിപ്പൂർ സ്വദേശിയായ യുവതിക്കു നേരെ വംശീയാധിക്ഷേപം. വഴിയിലൂടെ നടന്നു പോകുകയായിരുന്ന യുവതിയെ കൊറോണ എന്ന് വിളിച്ച് ആക്ഷേപിക്കുകയും ശരീരത്തിൽ തുപ്പുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. 

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി ഡ​ൽ​ഹി​യി​ലെ വി​ജ​യ് ന​ഗ​റി​ലാ​ണു സം​ഭ​വം. സ്കൂ​ട്ട​റി​ലെ​ത്തി​യ ആൾ അപ്രതീക്ഷിതമായി യുവതിയെ ആക്രമിക്കുകയായിരുന്നു. ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നു ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ പ്ര​തി​ക​രി​ച്ചു. കു​റ്റ​ക്കാ​ര​നെ എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്തി ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  സം​ഭ​വ​ത്തി​ൽ ഐ​പി​സി 509-ാം വ​കു​പ്പ് പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com