സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ ജനങ്ങളിലെത്തുമോ?; ബാങ്കുകള്‍ അടച്ചിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

കോവിഡ് രോഗബാധയെ തുടര്‍ന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു 
സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ ജനങ്ങളിലെത്തുമോ?; ബാങ്കുകള്‍ അടച്ചിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് 21 ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജീവനക്കാരെ കോവിഡ് ബാധയില്‍ നിന്ന് രക്ഷിക്കുന്നതിനായി ബാങ്കുകള്‍ ശാഖകള്‍ ഏറെയും അടച്ചിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രധാന നഗരങ്ങളില്‍ അഞ്ചുകിലോമീറ്ററിനുള്ളില്‍ ഒരു ശാഖമാത്രം തുറന്നാല്‍മതിയാകുമെന്നാണ് ഇത് സംബന്ധിച്ച് അധികൃതര്‍ പറയുന്നത്. കോവിഡ് ദുരിതത്തില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിന് വേണ്ടി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിക്കെ ബാങ്കുകള്‍ അടച്ചിടാന്‍ പോകുന്നവെന്ന റിപ്പോര്‍്ട്ടുകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. ഇതിനെക്കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. 

ഗ്രാമങ്ങില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചാല്‍ മതിയോയെന്നാണ് ആലോചിക്കുന്നത്. ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് ബാങ്കുകള്‍ വഴിയാണ്. ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച 1.70 ലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജില്‍, സാധാരണക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ബാങ്കുവഴി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 

രാജ്യത്തെ 130 കോടി ജനങ്ങള്‍ പണമിടപാടിനായി ആശ്രയിക്കുന്നതിനാല്‍ ബാങ്കിനെ അവശ്യസര്‍വീസായി പരിഗണിച്ച് അടച്ചിടലില്‍നിന്ന് ഒഴിവാക്കിയിരുന്നു.അതേസമയം, ബാങ്ക് ശാഖകള്‍ അടച്ചിടുന്നകാര്യത്തില്‍ അധികൃതര്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. 

കോവിഡ് രോഗബാധയെ തുടര്‍ന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പാക്കേജ്.കൊറോണ വൈറസ് പ്രതിരോധ മേഖലയില്‍ പ്രര്‍ത്തിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  ആശാവര്‍ക്കര്‍മാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com