നാളെ മുതല്‍ മിലിറ്ററി കാന്റീനുകളില്‍ മദ്യം ലഭിക്കും

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട മിലിറ്ററി കാന്റീനുകള്‍ വ്യാഴാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും
നാളെ മുതല്‍ മിലിറ്ററി കാന്റീനുകളില്‍ മദ്യം ലഭിക്കും

ചണ്ഡീഗഡ്: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട മിലിറ്ററി കാന്റീനുകള്‍ വ്യാഴാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. മദ്യം, പലചരക്ക് സാധനങ്ങള്‍ അടക്കമുളള ഉത്പനങ്ങളുടെ വില്‍പ്പന നിയന്ത്രിതമായ തോതില്‍ മാത്രമായിരിക്കുമെന്ന് കരസേനയുടെ ഭാഗമായ ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ജനറലിന്റെ ഉത്തരവില്‍ പറയുന്നു.

വിരമിച്ച സൈനികരുടെ മദ്യത്തിന്റെ ക്വാട്ട വെട്ടിക്കുറച്ചു. 50 ശതമാനമാണ് വെട്ടിക്കുറച്ചത്. അതായത് ക്വാട്ടയുടെ 50 ശതമാനം വരെ മദ്യം വാങ്ങാനാണ് അനുമതി. മുന്‍ ക്വാട്ട പൂര്‍ണമായി പ്രയോജനപ്പെടുത്താത്തവര്‍ക്ക് അധികമായി നല്‍കില്ലെന്നും ഉത്തരവില്‍ പറയുന്നു. 

സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ചാണ് മദ്യം ഉള്‍പ്പെടെയുളള ഉത്പനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എക്‌സൈസ് പെര്‍മിറ്റ്, ഉത്പാദകരുടെ ലേബല്‍ രജിസ്‌ട്രേഷന്‍, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അനുമതി എന്നിവയ്ക്ക് വിധേയമായി മാത്രമേ കാന്റീനുകളില്‍ മദ്യവില്‍പ്പന നടത്തുകയുളളൂവെന്നും ഉത്തരവില്‍ പറയുന്നു.

വിരമിച്ച സൈനികര്‍ക്ക് ഏപ്രിലിലും മാര്‍ച്ചിലും ക്വാട്ട അനുസരിച്ച് ലഭിക്കേണ്ട ഉത്പനങ്ങള്‍ ലഭിക്കില്ല. കാന്റീനില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ആരോഗ്യ പരിശോധന നടത്തും. ശരീര ഊഷ്മാവ് അളക്കുന്നത് ഉള്‍പ്പെടെയുളള പരിശോധനകള്‍ക്ക് വിധേയമാകേണ്ടി വരും. മാസ്‌ക് നിര്‍ബന്ധമാക്കിയതായും ഉത്തരവില്‍ പറയുന്നു. 65 വയസ് കഴിഞ്ഞവര്‍ കാന്റീനില്‍ വരുന്നത് പരമാവധി ഒഴിവാക്കാനും നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com