കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ഭക്ഷണ വിതരണത്തിനിടെ കമിതാക്കൾ അടുത്തിടപഴകി; വിലക്കിയതിന് മർദ്ദിച്ചതായി യുവതി

കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ഭക്ഷണ വിതരണത്തിനിടെ കമിതാക്കൾ അടുത്തിടപഴകി; വിലക്കിയതിന് മർദ്ദിച്ചതായി യുവതി
കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ഭക്ഷണ വിതരണത്തിനിടെ കമിതാക്കൾ അടുത്തിടപഴകി; വിലക്കിയതിന് മർദ്ദിച്ചതായി യുവതി

മുംബൈ: അടുത്തിടപഴകിയ കമിതാക്കളെ വിലക്കിയതിന് കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചതായി സ്ത്രീയുടെ പരാതി. മുംബൈ സ്വദേശിയായ മുംതാസ് ഖാദിര്‍ ഷെയ്ഖ് (34) ആണ് മർദ്ദനമേറ്റതായി പൊലീസിൽ പരാതി നൽകിയത്. മെയ് രണ്ടാം തീയതി രാത്രി എട്ട് മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. കമിതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമെതിരെയാണ് മുംതാസ് പരാതി നൽകിയത്. 

കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ഭക്ഷണ വിതരണത്തിനിടെയാണ് തന്റെ വീടിനടുത്തുള്ള പെണ്‍കുട്ടിയും യുവാവും പരസ്യമായി അടുത്തിടപഴകുന്നത് കണ്ടതെന്ന് സ്ത്രീ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ താന്‍ അതില്‍ നിന്ന് വിലക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ തന്നെ അധിക്ഷേപിച്ചെന്നും ഒപ്പമുണ്ടായിരുന്ന യുവാവ് തന്നെ വലിച്ചിഴച്ച് മര്‍ദ്ദിച്ചെന്നും ഇവര്‍ ആരോപിച്ചു. 

ഇതിനു പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുക്കളും കൂട്ടത്തോടെ ആക്രമിച്ചതായും പരാതിയിലുണ്ട്. ബഹളം കേട്ടെത്തിയ മറ്റുള്ളവരാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും പിന്നീട് ജെജെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും യുവതി പറഞ്ഞു. 

മുംബൈ സെവ്‌റി പൊലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. സംഭവത്തില്‍ കേസെടുത്തതായും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. കമിതാക്കളോ അവരുടെ ബന്ധുക്കളോ സംഭവത്തില്‍ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com