പെൺസുഹൃത്തിനെ കൊന്ന് മൃതദേഹത്തിൽ ലൈംഗികാതിക്രമം നടത്തി ; യുവാവ് അറസ്റ്റിൽ

വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് മൃതദേഹം നഗ്നമായ നിലയിലാണ് കണ്ടെത്തിയത്
പെൺസുഹൃത്തിനെ കൊന്ന് മൃതദേഹത്തിൽ ലൈംഗികാതിക്രമം നടത്തി ; യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: സുഹൃത്തായ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിൽ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിലായി. ഡൽഹിയിലെ രോഹിണിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. രോഹിണിയിലെ കാ‍‍ഞ്ചുവാലയിലെ ഒരു ഫാക്ടറിയിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട യുവതി. കേസിൽ മുപ്പതിനാലുകാരനായ യുവാവാണ് പിടിയിലായത്.

കേസിൽ അറസ്റ്റിലായ സത് പാലും യുവതിയും ഒരുമിച്ച് ജോലി ചെയ്തുവരികയായിരുന്നു. ലോക്ക്ഡൗണിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനാകാത്ത സാഹചര്യത്തിൽ അടുപ്പത്തിലായിരുന്ന ഇരുവരും ഒന്നിച്ച് താമസം തുടങ്ങുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി യുവതിയെ ഇയാൾ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹത്തിൽ ലൈംഗികാതിക്രമം നടത്തി. അഞ്ച് മണിക്കൂറോളം യുവാവ് മൃതദേഹത്തിനൊപ്പം ഉറങ്ങിയതായാണ് പൊലീസ് പറയുന്നത്.  

കൊലപാതകത്തിന് ശേഷം പുലർച്ചയോടെ യുവാവ് നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് മൃതദേഹം നഗ്നമായ നിലയിലാണ് കണ്ടെത്തിയത്. എന്നാൽ കൊലക്കു പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com